65-ാമത് സംസ്ഥാന സ്കൂൾ കായികമേള 2023 ഒക്ടോബർ 16 മുതൽ ഒക്ടോബർ 20 വരെ തൃശൂർ ജില്ലയിലെ കുന്നംകുളത്ത് നടക്കുകയാണ് . 15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് 65-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തൃശൂര്‍ ജില്ല ആതിഥേയത്വം വഹിക്കുന്നത്. കേരളത്തിലെമ്പാടുമുള്ള യുവ കായികതാരങ്ങളെ നമുക്ക് സ്വാഗതം ചെയ്യാം. നമുക്ക് നമ്മുടെ യുവ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാം വരവേല്‍ക്കാം കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് നിരവധി കുട്ടികളാണ് കായികമേളയിൽ അണിനിരക്കുന്ന ടിവി ന്യൂസ് ചാനൽ ഒരായിരം ആശംസകൾ

അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം പ്രവർത്തങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എൻ. എച്ച് 66 ൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം ജില്ലയിലേക്ക് എത്തുന്ന വലിയ വാഹനങ്ങൾ തുറവൂരിൽ നിന്ന് തിരിഞ്ഞ് എഴുപുന്ന, കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി, ബി.ഒ.ടി പാലം വഴി കുണ്ടന്നൂരിൽ എത്തിച്ചേരുന്ന രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ എലിവേറ്റഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

അങ്കമാലി ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതും തിരിച്ചുമുള്ള കാർഗാഡി പോലുള്ള കണ്ടെയ്നറൈസ്ഡ് വാഹനങ്ങൾ എം.സി റോഡിലൂടെ മാത്രമെ പോകാൻ അനുമതിയുള്ളൂ. ഇത്തരം…

ഒത്തിരി സന്തോഷത്തോടു കൂടിയാണ് ഞാനീ കുറിപ്പ് എഴുതുന്നത്. ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിലെ കുട്ടികൾ നട്ടുവളർത്തിയ പച്ചക്കറികൾ ആരോ മോഷ്ടിച്ചു എന്ന വാർത്ത കഴിഞ്ഞ ആഴ്ച വളരെ സങ്കടത്തോടെയാണ് ഞാൻ വായിച്ചത്. സ്കൂളിലെ ഉച്ചഭക്ഷണത്തിനായി കുട്ടികളും അധ്യാപകരും നട്ടുവളർത്തിയ പച്ചക്കറികളാണ് കള്ളൻ കവർന്നത് എന്ന് അറിഞ്ഞപ്പോൾ കൂടുതൽ സങ്കടമായി. ആ സ്കൂളിലെ കുട്ടികളെയും അധ്യാപകരെയും ഒന്ന് കാണണമെന്ന് എനിക്ക് ആഗ്രഹം തോന്നി. കുട്ടികളും അധ്യാപകരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകൾ നമ്മൾ കണ്ടും കേട്ടും അനുഭവിച്ചുമൊക്കെ അറിഞ്ഞിട്ടുണ്ടാകും. അത്തരത്തിലൊരു ബന്ധത്തിന്റെ നേർക്കാഴ്ച്ചയാണ് ഇന്നവരെ കണ്ടപ്പോൾ എനിക്ക് മനസിലായത്. എന്നാൽ അവരുടെ സങ്കടം മാറ്റാനായി ഒരു ചെറിയ സമ്മാനം ഞാൻ കരുതി വെച്ചിരുന്നു. സ്കൂളിലേക്ക് ഒരു സ്മാർട്ട് ക്ലാസ് റൂം പാനൽ നൽകാൻ തീരുമാനിച്ച കാര്യം പറഞ്ഞപ്പോൾ അവരെല്ലാം ഞെട്ടി. പാനൽ കണ്ടപ്പോൾ അവരുടെ മുഖങ്ങളാകെ ഒന്ന് വിടർന്നു പുഞ്ചിരിച്ചു. സ്മാർട്ട് ക്ലാസ് റൂം പാനൽ കുട്ടികളുടെ കൈയ്യിലേല്‍പ്പിച്ചപ്പോള്‍ അവരുടെ മുഖത്ത് വിരിഞ്ഞ നിറഞ്ഞ പുഞ്ചിരിയാണ് എനിക്ക് ഇന്ന് കിട്ടിയ ഏറ്റവും വലിയ സന്തോഷം. പറഞ്ഞറിയിക്കാൻ പറ്റാത്തതെന്ന് ജില്ലാ കളക്ടർ

ഇന്നലെ മരണപ്പെട്ട് ഇന്ന് നാട്ടിലേക്കയച്ച ഒരു പ്രവാസി യുവാവിന്റെ സങ്കടകരമായ അവസ്ഥ എന്നെ ഏറെ സങ്കടപ്പെടുത്തി. ഒഴിവ് ദിവസമായ ഇന്നലെ കൂട്ടുകാരുമൊത്ത് പതിവ് പോലെ കളിക്കാൻ പോയതായിരുന്നു നാല്പത് കാരനായ ഈ ചെറുപ്പക്കാരൻ. കളിക്കുന്നതിനിടെ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. വീട്ടിലെത്തിയതോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബവുമായി ജിവിക്കുന്ന ഇദ്ദേഹം എത്രയും പെട്ടന്ന് അടുത്തുള്ള ആശുപത്രിയിൽ വൈദ്യ സഹായം തേടി. ദൈവത്തിൻറെ അലംഘനീയമായ വിധി വന്നെത്തി ഇദ്ദേഹത്തെ മരണത്തിന്റെ മാലാഖ വന്ന് കൂട്ടിക്കൊണ്ട് പോയി. ഈ ചെറുപ്പക്കാരൻ മരണത്തിന് കീഴടങ്ങി. കൂടെ കളിച്ചവർക്കും സുഹൃത്തുക്കൾക്കും പെട്ടന്നുള്ള ഈ വിവരം വിശ്വസിക്കാനേ കഴിഞ്ഞില്ല. ഇദ്ദേഹത്തിന് മൂന്ന് കുഞ്ഞു മക്കളാണ്. ഭാര്യ ഇളയമകളെ പ്രസവിച്ചിട്ട് നാല്പത് ദിവസമേ ആയിട്ടുള്ളൂ. പ്രസവവും കഴിഞ്ഞ് ഭാര്യ മക്കളേയും കൂട്ടി ഒരാഴ്ച്ച മുൻപ് മാത്രമാണ് യു എ ഇ യിലേക്ക് തിരിച്ചുവന്നത്. കുടുംബത്തിലേക്ക് പുതിയൊരു കുഞ്ഞുവാവയേയും കൊണ്ട് ഭാര്യ ഇവിടുത്തെ വീട്ടിലേക്ക് വന്നതിന്റെ സന്തോഷത്തിലായിരുന്നു ഈ യുവാവ്. സന്തോഷത്തിന്റെ സുദിനങ്ങൾക്കിടെ കുടുംബനാഥൻ ഏവരെയും ദുഃഖത്തിലാഴ്ത്തി മരണത്തിലേക്ക് യാത്രയായി. മരണപ്പെട്ട സ്വന്തം പിതാവിനെ കാണാൻ ആശുപത്രിയിൽ വന്ന ആ പിഞ്ചുമക്കൾ അറിയുന്നു പോലുമില്ല എന്താണ് സംഭവിച്ചതെന്ന്. പിതാവ് വിട പറഞ്ഞത് പോലും തിരിയാത്ത ആ പിഞ്ചു മക്കളെ കണ്ടപ്പോൾ ഹൃദയം തകർന്ന് പോയി. കണ്ട് നിൽക്കാൻ പോലുമാകാത്ത അവസ്ഥ. ദിനം പ്രതി നിരവധി മരണങ്ങൾ കാണാറുണ്ടെങ്കിലും ചില മരണങ്ങൾ മനസ്സിനെ വല്ലാതെ കോറി വലിക്കും. ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ കുടുംബം കൂട്ടുക്കാർ തുടങ്ങിയവർക്ക് എങ്ങിനെ സഹിക്കാനാകും എന്ന് ഏറെ നേരം ചിന്തിച്ച് ഒരുപിടിയും കിട്ടുന്നില്ല. മരണം ഒരുനാൾ നമ്മേയും തേടി വരും. എന്നാലും ഇതുപോലെ സങ്കടകരമായ അവസ്ഥ ബാക്കിയായി യാത്രയാകുന്നത് കാണുമ്പോൾ മനസ്സ് തകർന്ന് പോവുകയാണ്.

വിടപറഞ്ഞു പോയ ചെറുപ്പക്കാരനായ പ്രിയ സഹോദരന് പടച്ചവൻ മഗ്ഫിറത്തും മര്ഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ… പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെയെന്ന്…

കേരളത്തിന്റെ വികസനക്കുതിപ്പിൽ നാഴികക്കല്ലാവുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർണായകമായ ഒരു ഘട്ടം പൂർത്തിയായിരിക്കുന്നു. തുറമുഖത്ത് ആദ്യമായി ഹെവി ലോഡ് കാരിയർ ‘ഷെൻ ഹുവ 15’ എത്തിയതോടെ ലോക തുറമുഖ ഭൂപടത്തിലേക്കുള്ള വിഴിഞ്ഞത്തിന്റെ പ്രയാണം അതിവേഗം സാധ്യമാവുകയാണ്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അനവധി തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെടാൻ പോകുന്നത്.

അത്യാധുനിക ഗതാഗത സംവിധാനങ്ങളും ചരക്കുനീക്കത്തിനുള്ള സൗകര്യങ്ങളും പശ്ചാത്തല സൗകര്യവികസനവുമൊരുക്കി കേരളത്തിന്റെ മുഖഛായ മാറ്റാൻ വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണ്. അന്താരാഷ്ട്ര…

മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ…

നാളെ തൃശ്ശൂരിൽ പുഴയ്ക്കൽപാടം ബഹുനില വ്യവസായ സമുച്ചയത്തിൻ്റെ ഉദ്ഘാടനമാണ്. 2.29 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 113 വ്യവസായ യൂണിറ്റുകൾ. ആദ്യഘട്ടത്തിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 3 നിലകളിലായി പണികഴിപ്പിച്ച ഒരു സമുച്ചയവും രണ്ടാംഘട്ടത്തിൽ 1.29 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 2 നിലകളിലായി പണികഴിപ്പിച്ച മറ്റൊരു സമുച്ചയവും ചേർന്ന് തൃശ്ശൂർ ജില്ലയിലേക്ക് കൊണ്ടുവരാൻ പോകുന്നത് 200 കോടി രൂപയുടെ നിക്ഷേപമാണ്. പ്രത്യക്ഷവും പരോക്ഷവുമായി 2000 തൊഴിലും.

തൃശൂരിൻ്റെ ഹൃദയഭാഗത്തായി ഇത്രയും സംരംഭങ്ങൾ ആരംഭിക്കുന്നതോടെ ജില്ലയിൽ വലിയ വ്യാവസായിക മുന്നേറ്റം സാധ്യമാകും. ഇത് തൃശ്ശൂരിന്റെ കാര്യത്തിൽ മാത്രമല്ല. കഴിഞ്ഞ ദിവസമാണ്…

ഇതരസംസ്ഥാനങ്ങളിൽനിന്നും കേരളത്തിൽ വന്ന് തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്തുനിന്നും റേഷൻ വാങ്ങുന്നതിന് അവസരം നൽകുന്ന റേഷൻ റൈറ്റ് കാർഡ് പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

”ടി.സി” എന്ന പഴയ ലീഗുകാരൻ!

“ചന്ദ്രിക” പത്രത്തിൻ്റെ റസിഡൻ്റ് എഡിറ്ററായി റിട്ടയർ ചെയ്ത എഴുത്തുകാരനാണ് ടി.സി മുഹമ്മദ് സാഹിബ്. കൂത്തുപറമ്പിലെ തൻ്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നു.…

മാതൃഭൂമി ഡയറക്ടറും സിനിമാ നിർമ്മാതാവും കോഴിക്കോടിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന പി .വി. ഗംഗാധരൻ അവർകളുടെ നിര്യാണം ഏറെ ദുഃഖത്തോടെയായിരുന്നു അറിഞ്ഞത്. അദ്ദേഹവുമായും മാതൃഭൂമി കുടുംബവുമായും വളരെ അടുത്ത സ്നേഹബന്ധമാണ് എനിക്കുള്ളത്. കോഴിക്കോട് പോയ ഒരവസരത്തിൽ അദ്ദേഹവുമായും മറ്റ്‌ കുടുംബാംഗങ്ങളുമായും ഏറെ നേരം സംസാരിച്ചത് ഞാൻ ഓർക്കുന്നു. ആദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.

എം എ യൂസഫലിചെയർമാൻ, ലുലു ഗ്രൂപ്പ്