പുന്നപ്ര വയലാറും അനവധി സ്വാതന്ത്ര്യസമര പോരാട്ടങ്ങളും അടിയന്തിരാവസ്ഥയും പോലീസ് വേട്ടയാടലുകളുമെല്ലാം അതിജീവിച്ച സഖാവ് വി എസ് ഇന്ന് നൂറാം ജന്മദിനമാഘോഷിക്കുകയാണ്. സമരോത്സുകമായ ആ ജീവിതം നൽകുന്ന സന്ദേശം മുറുകെപ്പിടിച്ച് ജനങ്ങൾക്കായി സദ്ഭരണം നടത്തുകയാണ് ഈ മന്ത്രിസഭയും. ആധുനിക കാലഘട്ടത്തിനാവശ്യമായ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന വി എസിന്റെ കാഴ്ചപ്പാട് ഓരോ മേഖലയിലും നടപ്പിലാക്കുകയാണ് ഈ സർക്കാർ. സഖാവ് വി എസിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ വാക്കുകളാണ് ഇവ
