ഇപ്പോൾ കൊയ്ത്ത് നടക്കും എന്ന് സർക്കാർ സംവിധാനങ്ങൾക്ക് അറിയാഞ്ഞിട്ടല്ല. ബോധപൂർവ്വം സംഭരണ നടപടികൾ വൈകിപ്പിക്കുകയാണ്. കിട്ടിയ വിലക്ക് നെല്ല് വിൽക്കുവാൻ കർഷകൻ നിർബന്ധിതരാകുന്നു. ഇതൊരു സീസണൽ ഇഷ്യൂ ആയി സർക്കാർ നിലനിർത്തുകയാണ്. കൊയ്ത്ത് തുടങ്ങീട്ടാണ് ചർച്ചയും തുടങ്ങുന്നത്. അത് വരെ അനങ്ങില്ല. അപ്പോഴേക്കും കൊയ്തെടുത്ത നെല്ല് മഴ മൂലം ഈർപ്പം വർദ്ധിച്ച അവസ്ഥയിലെത്തും. ഉണക്കാനും സൂക്ഷിക്കാനും പാവം കർഷകർക്ക് മാർഗ്ഗമില്ല. കഠിനമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയ നെല്ല് സംഭരിക്കാനും അതിന്റെ പണം കിട്ടുന്നതിനും ഒരു യുദ്ധം നടത്തേണ്ട അവസ്ഥയിലാണ് കർഷകർ ഓരോ സീസണിലും. ഈ ഗതികേടിൽ നിന്നവരെ മോചിപ്പിക്കണം.അന്നം തരുന്നവർ എന്ന് വിളിച്ച് ബഹുമാനിച്ചാൽ പോരാ. കുറഞ്ഞപക്ഷം അവരുടെ അന്നം മുടങ്ങാതെ നോക്കുകയെങ്കിലും വേണം. ഷാഫി പറമ്പിൽ എംപിമാർ കോൺഗ്രസ് നേതാക്കൾ എന്നിവർ പറഞ്ഞു