ഈ മാസം 11 ന് സ്‌കൂളുകൾക്ക് അവധി നൽകുംതിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഒക്ടോബർ 11 ന് അവധി നൽകും. പൂജ വയ്പിന്റെ പശ്ചാത്തലത്തിലാണ് അവധി നൽകുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. വെള്ളിയാഴ്ച ദുർഗാഷ്ടമി ദിനമാണ്.സാധാരണയായി ദുർഗാഷ്ടമി ദിനത്തിൽ വൈകുന്നേരമാണ് പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കാറുള്ളത്. എന്നാൽ ഇക്കുറി സൂര്യോദയത്തിന് തൃതീയ വരുന്നതിനാൽ അഷ്ടമി സന്ധ്യയ്ക്ക് വരുന്ന 10 ന് വൈകീട്ടാണ് പൂജവയ്പ്പ് ആരംഭിക്കുക.സാധാരണഗതിയിൽ പുസ്തകങ്ങൾ പൂജയ്ക്ക് വച്ചാൽ ദശമി ദിനത്തിലാണ് പൂജ കഴിഞ്ഞ് എടുക്കാറ്. അതിനാൽ 10 ന് പുസ്തകങ്ങൾ പൂജയ്ക്ക് വച്ചാൽ കുട്ടികൾക്ക് ഞായറാഴ്ച മാത്രമേ പുസ്തകങ്ങൾ എടുക്കാൻ സാധിക്കുകയുള്ളൂ. ഇക്കുറി പൂജ വയ്പ്പ് നാല് ദിവസം ആയതിനാൽ വെള്ളിയാഴ്ച എന്ത് ചെയ്യുമെന്ന ആശങ്ക നിലനിന്നിരുന്നു. ഇതോടെ അദ്ധ്യാപകർ വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണം എന്ന ആവശ്യപ്പെടുകയായിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാർ അവധി നൽകുന്നത്.

പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

34 വർഷത്തിനു ശേഷമാണ് പുതിയ വിദ്യാഭ്യാസ നയം രൂപീകരിയ്ക്കുന്നത്.  പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ കാര്യങ്ങൾ ഇപ്രകാരമാണ്: 5 വർഷത്തെ അടിസ്ഥാന…

സ്വർണക്കടത്ത് മുഖ്യമന്ത്രിയുടെ അറിവോടെ’, മന്ത്രി റിയാസിനേയും ലക്ഷ്യമിട്ട് അൻവർ മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. സ്വർണക്കടത്ത് ഉൾപ്പെടെ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അൻവറിൻ്റെ ആരോപണം. ശിവശങ്കർ വിഷയം ഉൾപ്പെടെ അദ്ദേഹം ഉന്നയിച്ചു. മൂക്കിന് കീഴിൽ നടക്കുന്ന കാര്യങ്ങൾ പോലും പിണറായിക്ക് അറിയില്ല. കാര്യങ്ങൾ ഇങ്ങനെ പോയാൽ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായിയെന്നും അൻവർ പരിഹസിച്ചു.പിണറായി വിജയനെ മുന്നോട്ട് നയിക്കുന്നത് ഉപചാപ സംഘങ്ങളാണെന്നും എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും അൻവർ പറഞ്ഞു. തന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണെന്നും അവരോടാണ് ബാദ്ധ്യതയെന്നും താൻ രാജി വയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും അൻവർ പറഞ്ഞു. പിതാവിൻ്റെ സ്ഥാനത്താണ് പിണറായി വിജയനെ കണ്ടത്. എന്നാൽ അദ്ദേഹം എന്നെ ചതിച്ചു. ഉന്നതർക്ക് എന്ത് അഴിമതിയും നടത്താമെന്നതാണ് സ്ഥിതിയെന്നും അൻവർ ആരോപിച്ചു.സിപിഎമ്മിൽ അടിമത്തമാണ് നടക്കുന്നത്. മരുമകൻ മുഹമ്മദ് റിയാസിന് വേണ്ടിയാകാം ഇതെല്ലാം. പാർട്ടിയിൽ ഒരു റിയാസ് മാത്രം മതിയോയെന്നും അൻവർ ചോദിക്കുന്നു. ഇതിലൂടെ മന്ത്രി റിയാസിനേയും അൻവർ ലക്ഷ്യമിടുകയാണ്. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന് പോലും രക്ഷയില്ലെന്നും അൻവർ പരിഹസിച്ചു. ആഭ്യന്തര മന്ത്രിയായി ഒരു നിമിഷം പോലും തുടരാൻ പിണറായിക്ക് അർഹതയില്ലെന്നും അദ്ദേഹത്തിന്റെ ശോഭ കെട്ടുവെന്നും അൻവർ പറയുന്നു.

മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ.ശ്രീക്കുട്ടിക്ക് ജാമ്യം കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഡോ. ശ്രീകുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ശ്രീക്കുട്ടിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു. നിലവിൽ അട്ടക്കുളങ്ങര ജയിലിലാണ് ശ്രീക്കുട്ടിയുള്ളത്.കഴിഞ്ഞ മാസം 15നാണ് അപകടമുണ്ടായത്. മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും സ്‌കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അജ്‌മലിന്റെ കാർ ഇവരെ ഇടിച്ചിട്ടത്. വളവുതിരിഞ്ഞു വന്ന കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയത് കണ്ട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടൻ അടുത്തുള്ല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 9.45ഓടെ മരണപ്പെട്ടു.നാട്ടുകാർ പിന്തുടർന്നതോടെ കാർ നിർത്തി അജ്‌മൽ ഓടിരക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടറെ പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. പിന്നാലെ അജ്മലിനെയും അറസ്റ്റ് ചെയ്തു. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞിരുന്നു. കാറോടിച്ച ഒന്നാം പ്രതി അജ്‌മലിനെതിരെ മനഃപൂർവമുള്ല നരഹത്യകുറ്റമാണ് ചുമത്തിയിട്ടുള്ലത്. കാറിന്റെ പിൻസീറ്റിലായിരുന്നു രണ്ടാം പ്രതി ശ്രൂക്കുട്ടി. നേരത്തെ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തളിയിരുന്നു. ഒന്നാം പ്രതി അജ്‌മൽ ഉടൻ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.

കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ആകാശപ്പാത; സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് ബിജെപി, വിവാദം

തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഫണ്ട് ഉപയോഗിച്ച് തൃശൂരില്‍ നിര്‍മിച്ച ആകാശപ്പാതയുടെ ഉദ്ഘാടനത്തെച്ചൊല്ലി വിവാദം. ശക്തന്‍നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിനു തൃശൂര്‍ എംപിയും…

കാല് വെട്ടി കൊണ്ടു പോയാൽ താൻ വീൽ ചെയറിൽ വരുമെന്ന് പി.വി.അൻവർ

പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വ്യക്തമാക്കി പി.വി.അൻവർ. എന്നാൽ ജനം പാർട്ടിയായി മാറിയാൽ അതിന്റെ പിന്നിലുണ്ടാകുമെന്നും അൻവർ അറിയിച്ചു.…

നെഹ്റു ട്രോഫി വള്ളംകളി ഫല നിർണയത്തിലെ തർക്കം: 100 പേർക്കെതിരെ പൊലീസ് കേസെടുത്തു

ആലപ്പുഴ: ഇന്നലെ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫലനിർണയത്തിലെ തർക്കവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴ നോർത്ത്…

സിദ്ദിഖിനെ ഒളിവില്‍ കഴിയാൻ സഹായിച്ചു, സിം കാര്‍ഡ് എത്തിച്ചു നൽകി’; മകന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചെന്ന് അന്വേഷണ സംഘം

സിദ്ദിഖിന്റെ കേസ് അന്വേഷിക്കുന്ന എസ്ഐടി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള സിദ്ദിഖിനെ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ…

ടോർച്ച് വെളിച്ചത്തിൽ പരിശോധന

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഇന്നലെ രാത്രി 3 മണിക്കൂറോളം മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിച്ചു. താൽക്കാലിക ജനറേറ്ററെത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും…

സ്‌കൂള്‍ സമയത്ത് ഒരു യോഗവും വേണ്ട, പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകള്‍ വിലക്കി സര്‍ക്കാര്‍ ഉത്തരവ്

സ്‌കൂളുകളില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പ് യോഗങ്ങളും അനുബന്ധ പരിപാടികളും പ്രവൃത്തി സമയത്തിന് മുമ്പോ അതിനു ശേഷമോ നടത്തണം തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ…