മുംബൈ ജുഹുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ പൂനെ ജില്ലയിലെ പോഡ് ഗ്രാമത്തിന് സമീപം സ്വകാര്യ ഹെലികോപ്റ്റർ തകർന്നു വീണു. എഡബ്ല്യു 139 മോഡലായ ഹെലികോപ്റ്ററിൽ നാല് യാത്രക്കാരാണ് അപകടമുണ്ടായത്. ഹെലികോപ്റ്റർ നിലത്തേക്ക് പതിക്കുന്ന നിമിഷം പകർത്തിയ ദൃശ്യങ്ങളാണ് ഇവ. പൂനെ റൂറൽ പോലീസ് സൂപ്രണ്ട് പങ്കജ് ദേശ്‌മുഖ് പറയുന്നതനുസരിച്ച്, പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്യാപ്റ്റൻ ആനന്ദ്. ദീർ ഭാട്ടിയ, അമർദീപ് സിംഗ്, എസ്‌പി റാം എന്നിവരുടെ നില തൃപ്തികരമാണെന്നും റിപ്പോർട്ടുണ്ട്. സ്വകാര്യ ഏവിയേഷൻ കമ്പനിയായ ഗ്ലോബൽ വെക്ട്രയുടേതാണ് ഹെലികോപ്റ്റർ.

Spread the love

Leave a Reply

Your email address will not be published.