പാല: കോട്ടയത്ത് വീട്ടില് പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയില് തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം.
കരൂർ സ്വദേശി പോള് ജോസഫ് ആണ് മരിച്ചത്. വീട്ടില് പണിക്ക് എത്തിച്ച ഹിറ്റാച്ചിയില് കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. മണ്ണുമാന്തി യന്ത്രത്തിന്റെ ഒപ്പറേറ്റർ പുറത്തേക്ക് പോയപ്പോള് പോള് ജോസഫ് സ്വയം യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതോടെയാണ് അപകടം.
പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളില് പോളിന്റെ തല കുടുങ്ങുകയായിരുന്നു. വിവരമറഞ്ഞ് പൊലീസും അഗ്നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോള് ജോസഫിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
തൃശൂര്: സംസ്ഥാനത്ത നിയമസഭാ ഉപതെരഞ്ഞെടുപ്പില് പാലക്കാട് മത്സരിക്കുന്ന എല്ഡിഎഫ് സ്വതന്ത്രന് ഡോ. പി സരിന് സ്റ്റെതസ്കോപ്പും ചേലക്കരയില് പിവി അന്വറിന്റെ പാര്ട്ടിയായ ഡിഎംകെ സ്ഥാനാര്ഥി എന്കെ സുധീറിന് ഓട്ടോയും തെരഞ്ഞെടുപ്പ് ചിഹ്നം.
ചേലക്കരയില് ആറ് പേരും പാലക്കാട് പത്തുപേരും വയനാട്ടില് പതിനാറുപേരുമാണ് മത്സരരംഗത്തുള്ളത്.
പി സരിന് ഓട്ടോ ചിഹ്നമായിരുന്നു ആവശ്യപ്പെട്ടതെങ്കിലും മറ്റ് രണ്ട് സ്വതന്ത്രര് കൂടി ഓട്ടോ ചിഹ്നമായ ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പില് ചിഹ്നം സ്വതന്ത്ര സ്ഥാനാര്ഥിയായ സെല്വന് ലഭിച്ചു.മറ്റൊരു സ്വതന്ത്രനായ ഷമീനും ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടിരുന്നു. സരിന് രണ്ടാമത് സ്റ്റെതസ്കോപ്പും മൂന്നാമത് ടോര്ച്ച് ചിഹ്നവുമായിരുന്നു ആവശ്യപ്പെട്ടത്.
ഡോക്ടറായ സരിനെ സ്റ്റെതസ്കോപ്പ് ചിഹ്നം പിന്തുണയ്ക്കുമെന്നാണ് സിപിഎം പ്രവര്ത്തകര് പറയുന്നത്. അതേസമയം കോണ്ഗ്രസ് വിട്ട് ആദ്യമായി സിപിഎം ജില്ലാകമ്മറ്റി ഓഫീസില് സരിന് എത്തിയത് ഓട്ടോയില് ആയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കവും ഓട്ടോയില് ആയിരുന്നു. അതുകൊണ്ടാണ് സരിന് ഓട്ടോ ചിഹ്നത്തിന് മുന്ഗണന നല്കിയത്.
ചേലക്കരയില് ആറ് സ്ഥാനാര്ഥികളാണ് മത്സരരംഗത്തുള്ളത്. എല്ഡിഎഫ്, യുഡിഎഫ്, എന്ഡിഎ, ഡിഎംകെ ഉള്പ്പടെ രണ്ട് സ്വതന്ത്രരുമാണ് ഉള്ളത്. നാമനിര്ദേശ പത്രിക സമര്പ്പിച്ച ഏഴുപേരില് ഒരാള് പത്രിക പിന്വലിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില് പതിനാറ് സ്ഥാനാര്ഥികളാണ് മത്സരംഗത്തുള്ളത്. പാലക്കാട് നാമനിര്ദേശപത്രിക സമര്പ്പിച്ച രണ്ട് പേര് പിന്വലിച്ചതോടെ സ്ഥാനാര്ഥികളുടെ എണ്ണം പത്തായി.
പാലക്കാട്: സിനിമാനടനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കെ.മണികണ്ഠന്റെ വീടുകളിലും ഓഫീസിലും വിജിലൻസിന്റെ റെയ്ഡ്.
പരിശോധനയില് കണക്കില്പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തു. മൊബൈല് ഫോണും ചില രേഖകളും വിജിലൻസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് ഒറ്റപ്പാലത്തെ വാടകവീട്ടിലും സബ് റീജിയണല് ട്രാൻസ്പോർട്ട് ഓഫീസിലും കാസർകോട് ചെറുവത്തൂരിലെ വീട്ടിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. വരവില് കവിഞ്ഞ സ്വത്ത് സാമ്ബാദിച്ച കേസിലാണ് വിജിലൻസ് പരിശോധന. ഒരേ സമയത്തായിരുന്നു മൂന്നിടത്തും പരിശോധന.
കാസർകോട് ചെറുവത്തൂർ സ്വദേശിയാണ് മണികണ്ഠൻ. ഒറ്റപ്പാലം സബ് റീജിയണല് ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള് ഇൻസ്പെക്ടറായ മണികണ്ഠൻ തോട്ടക്കരയില് വാടകയ്ക്കാണ് താമസിക്കുന്നത്. ആട് -2, അഞ്ചാംപാതിര, ജാനകി ജാനേ ഉള്പ്പെടെ ഒട്ടേറെ സിനിമകളില് ചെറിയ കഥാപാത്രങ്ങള് ചെയ്തിട്ടുണ്ട് മണികണ്ഠൻ.
വർഷങ്ങളായി ലോക ജനസംഖ്യാ നിരക്കില് ഒന്നാമതായിരുന്ന രാജ്യമാണ് ചൈന. എന്നാല് 2022ല് ചൈനയെ കടത്തിവെട്ടി ഇന്ത്യ ജനസംഖ്യയില് ഒന്നാമതെത്തിയിരുന്നു.
ഏറ്റവും പുതിയ കണക്കുകള് പ്രകാരം 2.08 മില്യണ് ആണ് ചൈനയിലെ നിലവിലെ ജനസംഖ്യ. തുടർച്ചയായ രണ്ടാം വർഷമാണ് ഇത്തരത്തില് കുറവുണ്ടാവുന്നത്.
ഇപ്പോഴിതാ ചൈനയില് നിന്ന് വളരെ വിചിത്രമായ വാർത്തയാണ് പുറത്തുവരുന്നത്. ചൈനയിലെ അങ്കണവാടികളും പ്രൈമറി സ്കൂളുകളും അടച്ചുപൂട്ടുന്നുവെന്നും എണ്ണം ചുരുങ്ങുന്നുവെന്നുമാണ് വാർത്തകള് വ്യക്തമാക്കുന്നത്. ചൈനയിലെ ജനസംഖ്യാപരമായ മാറ്റങ്ങള് അങ്കണവാടികളുടെ എണ്ണത്തിലും അങ്കണവാടികളില് പുതിയതായി പേര് ചേർക്കുന്ന കുട്ടികളുടെ നിരക്കിലും വലിയ ഇടിവിന് കാരണമായെന്നാണ് സമീപകാല റിപ്പോർട്ടുകള് വെളിപ്പെടുത്തുന്നത്.
ചൈനയിലെ പ്രീ-സ്കൂള് സ്ഥാപനങ്ങളുടെ എണ്ണത്തില് തുടർച്ചയായ രണ്ടാം വർഷമാണ് ഇടിവുണ്ടാവുന്നത്. രാജ്യത്ത് നിലനില്ക്കുന്ന ജനസംഖ്യാ പ്രതിസന്ധിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ ജനനനിരക്ക്, വൃദ്ധരുടെ എണ്ണത്തിലെ വർദ്ധനവ്, ഉയരുന്ന സാമ്ബത്തിക സമ്മർദ്ദം എന്നിവയാണ് ചൈനയുടെ ജനസംഖ്യാ നിരക്ക് ഇടിയുന്നതിന്റെ കാരണങ്ങളായി ഉയർത്തിക്കാട്ടുന്നത്. ജനസംഖ്യാ ഇടിവില് പരിഹാരം കണ്ടെത്താനും സാമ്ബത്തിക സ്തംഭനാവസ്ഥ ലഘൂകരിക്കാനും അധികാരികള് വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
2023ലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം, ചൈനയിലെ അങ്കണവാടികളുടെ (കിന്റർഗാർട്ടൻ) എണ്ണം അഞ്ച് ശതമാനത്തിലധികമാണ് കുറഞ്ഞത്. 14,808 സ്ഥാപനങ്ങള് അടച്ചുപൂട്ടി. ഇത് അങ്കണവാടികളുടെ ആകെ എണ്ണം 274,400 ആയി കുറച്ചു. 2022ല് ചൈനയിലെ ആകെ അങ്കണവാടികളുടെ എണ്ണം 289,200 ആയിരുന്നു.
അങ്കണവാടികളില് പ്രവേശനം നേടുന്നവരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടാവുന്നതായി റിപ്പോർട്ടുകള് ചൂണ്ടിക്കാട്ടുന്നു. 2023ല് 11.55 ശതമാനമാണ് കുറവുണ്ടായത്. മുൻവർഷത്തെക്കാള് 5.35 ദശലക്ഷം കുറഞ്ഞ് 40.9 ദശലക്ഷം കുട്ടികളാണ് നിലവില് പ്രവേശനം നേടിയിരിക്കുന്നത്. പ്രവേശനത്തില് കഴിഞ്ഞ മൂന്ന് വർഷമായി ഇടിവുണ്ടാവുകയാണെന്ന് അധികൃതർ നിരീക്ഷിക്കുന്നു.
2023ല് ആകെ ഒൻപത് ദശലക്ഷം കുട്ടികളാണ് ചൈനയില് ജനിച്ചുവീണത്. 1949ന് ശേഷം അടയാളപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. പ്രീ-സ്കൂളുകളില് എന്നപോലെ പ്രൈമറി സ്കൂളുകളിലും ഇടിവ് നേരിടുകയാണ്. 3.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. 5,645 പ്രൈമറി സ്കൂളുകള് അടച്ചുപൂട്ടി. നിലവില് 1,43,500 പ്രൈമറി സ്കൂളുകളാണ് ചൈനയില് പ്രവർത്തിക്കുന്നത്. ജനസംഖ്യാ സുസ്ഥിരതയുടെ പ്രധാന ഘടകങ്ങളില് ഒന്നായ ഫെർട്ടിലിറ്റി നിരക്ക് 2023ല് 1.0 ന് താഴെയായതും ആശങ്ക ഉയർത്തുന്നു. 2.1 എന്ന റീപ്ലേസ്മെന്റ് ലെവലിന് താഴെയായതിലും ചൈന പ്രാധാന്യം നല്കുന്നുണ്ട്.
ചൈനയിലെ അങ്കണവാടികളുടെ എണ്ണം കുറയുന്ന പ്രവണത വിവിധ സാമൂഹിക മേഖലകളില് മറ്റ് തരത്തിലെ മാറ്റങ്ങള്ക്ക് കാരണമാവുകയാണ്. ചൈനയിലെ പ്രായമായവരുടെ പരിചരണത്തിനായി അങ്കണവാടികള് പരിചരണ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. അങ്കണവാടികളില് ജോലി ചെയ്തിരുന്നവർക്ക് പ്രായമായവരെ പരിചരിക്കുന്നതിനുള്ള പരിശീലനവും നല്കുന്നു.
ഉയർന്ന ജീവിതച്ചെലവും ശിശുപരിപാലനച്ചെലവും കുട്ടികളുണ്ടാകുന്നതില് നിന്ന് യുവാക്കളെ കൂടുതല് നിരുത്സാഹപ്പെടുത്തുന്നതായാണ് പഠനങ്ങള് വ്യക്തമാക്കുന്നത്. ഭവന ചെലവുകള്, വിദ്യാഭ്യാസരംഗത്തെ ചെലവുകള്, രാജ്യം നേരിടുന്ന സാമ്ബത്തിക അരക്ഷിതാവസ്ഥ തുടങ്ങിയവ കുടുംബാസൂത്രണത്തെ പലർക്കും ഉത്കണ്ഠയുടെ ഉറവിടമാക്കി മാറ്റിയിരിക്കുന്നു.
ചൈനയില് നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നത് യുവാക്കളില് പകുതിയോളം പേരും ഒരു കുട്ടി മാത്രം മതിയെന്ന തീരുമാനത്തില് ഉറച്ചുനില്ക്കുകയാണ് എന്നതാണ്. മൂന്നിലൊന്ന് പേർക്ക് കുട്ടികളേ വേണ്ട എന്ന നിലപാടിലാണ്. കൂടാതെ, സർവേയില് പങ്കെടുത്തവരില് 56 ശതമാനം പേർ വിവാഹം ഒരു ഓപ്ഷനായി മാത്രം കാണുന്നു. ഏകദേശം ആറ് ശതമാനം പേർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ടില് വ്യക്തമാക്കുന്നു.
ഉയർന്ന ജനനനിരക്ക് പ്രോത്സാഹിപ്പിക്കുന്നതിനും ശിശു സംരക്ഷണ ചെലവുകള് ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ട് വിവിധ സംരംഭങ്ങള് അവതരിപ്പിക്കുകയാണ് ചൈനയിപ്പോള്. വിവിധ സർവേകള് നടത്തി കുട്ടികളുണ്ടാകാനുള്ള പൗരന്മാരുടെ വിമുഖതയ്ക്ക് പിന്നിലെ കാരണങ്ങള് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
വിവാഹത്തെയും കുഞ്ഞുണ്ടാകുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി സബ്സിഡികള് അടക്കം പലവിധ പദ്ധതികളാണ് ചൈന അവതരിപ്പിക്കുന്നത്. ഗോംഗ്ഡോംഗ് പോലെയുള്ള ചില പ്രദേശങ്ങളില് കൂടുതല് കുട്ടികളുള്ള കുടുംബങ്ങള്ക്ക് സാമ്ബത്തിക സബ്സിഡികള് നല്കുന്നു. രണ്ട് കുട്ടികളുള്ള കുടുംബത്തിന് 10,000 യോണും മൂന്ന് കുട്ടികളുള്ള കുടുംബത്തിന് 30,000 യോണും ബോണസായി നല്കുന്നു. മാതാപിതാക്കള്ക്ക് അവധി അനുവദിക്കുന്നതിലെ നയങ്ങളില് മാറ്റങ്ങള്, ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട തൊഴില് ചെലവുകള് പങ്കിടുന്നതിനുള്ള സംവിധാനങ്ങള് മെച്ചപ്പെടുത്തുക, ശിശുസംരക്ഷണ സേവനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുക എന്നിവയും ചൈന മുന്നോട്ട് വയ്ക്കുന്നു.
ജനസംഖ്യാപരമായ മാറ്റങ്ങള്ക്ക് ചൈനയുടെ ഭാവിയില് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാൻ ഇടയുണ്ടെന്നാണ് വിലയിരുത്തല്. ജനനനിരക്ക് 1000 പേർക്ക് 6.39 ജനനങ്ങള് എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഇത് അടിയന്തരാവസ്ഥയ്ക്ക് അടിവരയിടുകയാണ്. ഷാങ്ഹായില്, പ്രത്യുല്പാദന നിരക്ക് 0.6 ആയി കുറഞ്ഞു.
ജ്യോതിക കുട്ടികള്ക്കൊപ്പം ചെന്നൈയില് നിന്നും മുംബൈയിലേക്ക് താമസം മാറിയതിന് പിന്നാലെ പല അഭ്യൂഹങ്ങളും മാധ്യമങ്ങളില് പ്രചരിച്ചിരുന്നു.
സൂര്യയുടെ പിതാവ് ശിവകുമാറും കുടുംബവുമായുള്ള പ്രശ്നങ്ങളെ തുടര്ന്നാണ് ജ്യോതിക താമസം മാറിയത് എന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല് ഇതൊന്നുമല്ല താമസം മാറിയതിന് പിന്നിലെ കാരണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൂര്യ ഇപ്പോള്.
18-ാം വയസില് മുംബൈയിലെ ജീവിത ശൈലികളും കുടുംബവും സുഹൃത്തുക്കളും എല്ലാം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വന്നതാണ് ജ്യോതിക. തനിക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ഇത്രയും വര്ഷം ജീവിച്ച ജ്യോതിക ഇനിയെങ്കിലും സ്വന്തം മാതാപിതാക്കള്ക്കും സുഹൃത്തുക്കള്ക്കുമൊപ്പം മുംബൈയിലെ ജീവിത ശൈലിയിലേക്ക് മടങ്ങണം എന്ന തോന്നലാണ് മുംബൈയിലേക്ക് താമസം മാറ്റാന് കാരണം എന്നാണ് സൂര്യ പറയുന്നത്.
സൂര്യയുടെ വാക്കുകള്:
18-ാം വയസിലാണ് ജ്യോതിക ചെന്നൈയിലേക്ക് വരുന്നത്. ഏകദേശം 27 വര്ഷത്തോളം അവള് ചെന്നൈയില് താമസിച്ചു. 18 വര്ഷം മാത്രം മുംബൈയില് താമസിച്ച അവള് 27 വര്ഷവും ചെന്നൈയിലായിരുന്നു ചിലവഴിച്ചത്. അവള് എന്നും എന്നോടും എന്റെ കുടുംബത്തോടുമൊപ്പം ഉണ്ടായിരുന്നു. അവള് അവളുടെ കരിയര് ഉപേക്ഷിച്ചു, അവളുടെ സുഹൃത്തുക്കള്, അവളുടെ ബന്ധുക്കള്, അവളുടെ ബാന്ദ്രയിലെ ജീവിതശൈലി എല്ലാം ഉപേക്ഷിച്ച് അവള് ചെന്നൈയില് താമസിച്ചു. എന്നോടും എന്റെ കുടുംബത്തോടും സമയം ചെലവഴിക്കുന്നതില് അവള് സന്തോഷവതിയായിരുന്നു.
ഇപ്പോള് 27 വര്ഷത്തിന് ശേഷം അവള് മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കണമെന്ന് ഞാനും ആഗ്രഹിച്ചു. ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്. അവള്ക്ക് അവളുടെ കുടുംബം, സുഹൃത്തുക്കള്, അവളുടെ സാമ്ബത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്നസ് എല്ലാം വേണം. ഒരു പുരുഷന് ആവശ്യമായതിനും സ്ത്രീക്കും ഒരു പോലെ ആവശ്യമാണെന്ന് ഞാന് കരുതുന്നു. അവളുടെ മാതാപിതാക്കളില് നിന്നും അവളുടെ ജീവിതശൈലിയില് നിന്നും അവള് ചെയ്യാന് ഇഷ്ടപ്പെടുന്ന കാര്യങ്ങളില് നിന്നും അവളെ മാറ്റി നിര്ത്തുന്നത് എന്തിനാണ്.
ഇപ്പോഴല്ലെങ്കില് പിന്നെ എപ്പോഴാണ് നമ്മള് ഈ മാറ്റം വരുത്താന് പോകുന്നത്? എന്തിന് എനിക്ക് മാത്രം എല്ലാം ലഭിക്കണം, അതായിരുന്നു എന്റെ ചിന്ത. ഒരു അഭിനേതാവെന്ന നിലയില് അവളുടെ വളര്ച്ച കാണുന്നതില് എനിക്കും സന്തോഷമുണ്ട്. എന്റെ കുട്ടികള് ഐബി സ്കൂളിലാണ് പഠിച്ചത്, ചെന്നൈയില് രണ്ട് ഐബി സ്കൂളുകള് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ കുട്ടികള് നന്നായി പഠിക്കുന്നത് നമുക്ക് അഭിമാനമുള്ള കാര്യമാണ്. അവര് എല്ലാത്തിലും മികവ് പുലര്ത്തണമെന്ന് ഞാന് ആഗ്രഹിക്കുന്നു. മുംബൈയില് ധാരാളം ഐബി സ്കൂളുകളും നല്ല അവസരങ്ങളുമുണ്ട്. അങ്ങനെ അവര് മുംബൈയിലേക്ക് താമസം മാറി. ഞാന് ചെന്നൈയ്ക്കും മുംബൈയ്ക്കും ഇടയില് ബാലന്സ് ചെയ്തു പോകുന്നു.
ഞാന് മാസത്തില് 20 ദിവസം മാത്രമേ ജോലി ചെയ്യുകയുള്ളൂ. 10 ദിവസം ഞാന് ഒന്നും ചെയ്യുന്നില്ല, ഫോണ് കോളുകള് എടുക്കുകയോ ഓഫീസ് പ്രവര്ത്തിപ്പിക്കുകയോ ഇല്ല. മുംബൈയില് ആയിരിക്കുമ്ബോള് ഞാന് സൈലന്റായി ഇരിക്കും. എന്റെ മകളെ പാര്ക്കില് കൊണ്ടുപോകാനും ഐസ്ക്രീം വാങ്ങി കൊടുക്കാന് കൊണ്ടു പോകാനും ഒരു ഡ്രൈവിന് കൊണ്ടുപോകാനും എന്റെ മകനെ ബാസ്കറ്റ് ബോള് പരിശീലനത്തിന് കൊണ്ടു പോകാനും ഞാന് സമയം കണ്ടെത്തും.
എന്റെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്ക് സന്തോഷമാണ്. എന്റെ കുടുംബം മുംബൈയില് വരുമ്ബോള് ഞങ്ങള് എല്ലാം കൂടി ഒരുമിച്ചു പുറത്തു പോകും, ഷോപ്പിംഗിന് പോകും, സാധനങ്ങള് വില പേശി വാങ്ങും, രണ്ടിടത്തും കുട്ടികള് വളരെ സന്തോഷമായി സമയം ചിലവഴിക്കും. അവരുടെ കുട്ടിക്കാലം വളരെ വിലപ്പെട്ടതാണ്. എന്റെ കുട്ടികള്ക്കും നല്ലൊരു കുട്ടിക്കാലം വേണമെന്ന് ഞാന് ആഗ്രഹിക്കുന്നു, അവര്ക്ക് സ്ട്രീറ്റില് കൂടി നടക്കാന് പറ്റണം, മറ്റു കുട്ടികള്ക്കൊപ്പം കളിക്കാന് കഴിയണം. മുംബൈയില് അവര്ക്ക് അതെല്ലാം കഴിയുന്നുണ്ട്.
ഉപതെരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങള് മെനയാന് ഇടതുമുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ പ്രചരണ തീയതികള്…
ന്യൂഡൽഹി: കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിന് സുപ്രീംകോടതി. ദിവസേന എല്ലാ കോടതി നടപടികളും തത്സമയം സംപ്രേഷണം ചെയ്യും. യൂട്യൂബിന് പകരം സുപ്രീംകോടതിയുടെ…
കരുനാഗപ്പള്ളി സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം…മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുമാറാണ് മരിച്ചത് 53 വയസ്സായിരുന്നു. മത്സ്യബന്ധനം…