Category: Uncategorized
മയക്കുമരുന്നിനെതിരെ കേരളമെങ്ങും ജനകീയ ജാഗ്രതയുയരുകയാണ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ശൃംഖല കേരളപ്പിറവി ദിനത്തിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാനത്തെ വാർഡുകളിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് ശൃംഖല തീർക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രങ്ങളിൽ ശൃംഖല ഒരുക്കും. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ, ജീവനക്കാർ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങി നാടിന്റെ സമസ്ത മേഖലയിൽ നിന്നും ആളുകൾ ശൃംഖലയിൽ കണ്ണിചേരും.
യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്നും രക്ഷിക്കാനും ലഹരിമുക്ത നവകേരളം പടുത്തുയർത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. “ജീവിതമാണ് ലഹരി” എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട്മയക്കുമരുന്നിനെതിരെയുള്ള ജനമുന്നേറ്റത്തിനാണ്…
മാധ്യമ പ്രവർത്തകരെ അക്രമിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും; കെഎംപിയു
തിരു: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തിൽ മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കേരള മീഡിയാ പേഴ്സൺസ് യൂണിയൻ തിരുവനന്തപുരം…