Category: Uncategorized
തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ രാജിന്റെ കൊലപാതക കേസിലെ അന്വേഷണത്തില്‍ പൊലീസിന്റെ വീഴ്ച വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവച്ച ഘട്ടത്തിലാണ് റൂറല്‍ എസ്പി ഡി ശില്പയുടെ നേരിട്ടുള്ള ഇടപെടലുണ്ടാകുന്നത്. പാറശാല പൊലീസ് വഴികള്‍ക്ക് അപ്പുറത്തേക്കുള്ള ശില്പയുടെ സഞ്ചാരമാണ് മറഞ്ഞിരുന്ന പ്രതിയെ വെളിച്ചത്ത് കൊണ്ടുവന്നത്.
അതിന് സഹായകരമായത് ആറുപേരെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച കൂടത്തായി ജോളിയെ പൂട്ടിയ ത്രന്തങ്ങളും. കൂടത്തായിയില്‍ അന്വേഷണസംഘത്തലവനായിരുന്ന കെ.ജി സൈമണിന് കീഴില്‍…
സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി മയക്കുമരുന്ന് വിപത്തിനെതിരെ നടന്ന് വരുന്ന പ്രതിരോധ ബോധവൽക്കരണങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള ലഹരി വിരുദ്ധ മനുഷ്യശ്യംഖലയിൽ ആര്യനാട് ജംഗ്ഷനിൽ ആദ്യ കണ്ണിയായി അണി ചേർന്നു.
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആര്യനാട് മുതൽ പറണ്ടോട് വരെ നീണ്ട മനുഷ്യശ്യംഖലയിൽ സമൂഹത്തിന്റെ വിവിധ തുറയിലുള്ളവർ കണ്ണികളായി.
മയക്കുമരുന്നിനെതിരെ കേരളമെങ്ങും ജനകീയ ജാഗ്രതയുയരുകയാണ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ശൃംഖല കേരളപ്പിറവി ദിനത്തിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാനത്തെ വാർഡുകളിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് ശൃംഖല തീർക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രങ്ങളിൽ ശൃംഖല ഒരുക്കും. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ, ജീവനക്കാർ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങി നാടിന്റെ സമസ്ത മേഖലയിൽ നിന്നും ആളുകൾ ശൃംഖലയിൽ കണ്ണിചേരും.
യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്നും രക്ഷിക്കാനും ലഹരിമുക്ത നവകേരളം പടുത്തുയർത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. “ജീവിതമാണ് ലഹരി” എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട്മയക്കുമരുന്നിനെതിരെയുള്ള ജനമുന്നേറ്റത്തിനാണ്…