പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് കീഴില്‍ പാചകവാതക സബ്സിഡി ലഭിക്കുന്നത് ദീര്‍ഘിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 200 രൂപ വീതം ലഭിക്കുന്ന സബ്സിഡി ഒരു വര്‍ഷത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്. പ്രതിവര്‍ഷം 12 സിലിണ്ടറുകള്‍ക്കാണ് സബ്സിഡി ലഭിക്കുക. സബ്സിഡി നല്‍കുന്നതിനായി നടപ്പു സാമ്ബത്തിക വര്‍ഷം 6,100 കോടി രൂപയും, അടുത്ത സാമ്ബത്തിക വര്‍ഷം 7,680 കോടി രൂപയുമാണ് നീക്കി വയ്ക്കുക.
രാജ്യത്ത് ഉജ്ജ്വല യോജന പദ്ധതിക്ക് കീഴില്‍ 9.59 കോടി ഗുണഭോക്താക്കളാണ് ഉള്ളത്. ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ സബ്സിഡി തുക നേരിട്ട് ലഭിക്കും. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതിനാല്‍, എല്‍പിജിയുടെ വിലയും ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സബ്സിഡി നീട്ടുന്നതിനാല്‍ പാചകവാതക വില വര്‍ദ്ധനവ് ദരിദ്ര ബാധിക്കാതിരിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 2016- ലാണ് രാജ്യത്ത് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി ആരംഭിച്ചത്