Author: media Reporter
സായാഹ്ന വാർത്തകൾ2024 | ഒക്ടോബർ 2 | ബുധൻ |1200 | കന്നി 16◾ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍. ഇറാന്‍ ഇന്നലെ ഇസ്രായേലിന് നേരെ മിസൈലാക്രമണം ശക്തമാക്കിയതോടെ മേഖല വീണ്ടും സംഘര്‍ഷഭരിതമായി. ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കുകയും ആവശ്യമായ പിന്തുണ അമേരിക്ക വാഗ്ദാനം ചെയ്യുകയും ചെയ്തതോടെ ഏത് സമയവും ആക്രമണമുണ്ടായേക്കാമെന്ന പ്രതീതിയിലാണ് മേഖല.
◾ ഇറാന്‍ തൊടുത്തുവിട്ട 180-ഓളം ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനത്തിന് സമീപം പതിച്ചുവെന്ന്…