ഒരു ബ്ലൂ ഫിലിമില്‍ അഭിനയിക്കാൻ അവസരം ലഭിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും? അത് എങ്ങനെ മാതാപിതാക്കളോട് പറയും. അത്തരം ഒരു സന്ദർഭം വന്നാല്‍ എന്തായിരിക്കും അവരുടെ പ്രതികരണമെന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.
തനിക്ക് ബ്ലൂ ഫിലിമില്‍ അഭിനിയിക്കാൻ അവസരം കിട്ടിയെന്ന് മകൻ അമ്മയോട് പറയുന്നത് വീഡിയോയില്‍ കാണാം. അശ്വിൻ ഉണ്ണി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഇരുവരും മലയാളത്തിലും സംസാരിക്കുന്നുണ്ട്.
തനിക്കൊരു സിനിമയില്‍ അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നാണ് യുവാവ് ആദ്യം അമ്മയോട് പറയുന്നത്. ഇത് കേട്ട് അമ്മ വളരെ സന്തോഷത്തോടെ യുവാവിനെ കെട്ടിപ്പിടിക്കുന്നു. ശേഷം തനിക്ക് അവസരം കിട്ടിയത് ഒരു ബ്ലൂ ഫിലിമിലാണെന്ന് അശ്വിൻ പറയുന്നു. ഉടനെ അമ്മ ദേഷ്യപ്പെടുന്നതും, എങ്ങനെ ഈ കാര്യം മാതാപിതാക്കളോട് പറയാൻ തോന്നിയെന്നും നർമത്തോടെ ചോദിക്കുന്നു.
അമ്മയുടെ നർമം കലർന്ന ഈ മറുപടിയാണ് വെെറലാകുന്നത്. എന്നാല്‍ താൻ ആ ഓഫർ സ്വീകരിച്ചില്ലെന്നും യുവാവ് പറയുന്നുണ്ട്. അവർ നാല് ലക്ഷം വരെ നല്‍കാമെന്ന് പറഞ്ഞതായും അശ്വിൻ പറഞ്ഞു. തനിക്ക് ലഭിച്ച ഓഫറിന്റെ സ്ക്രീൻഷോട്ടും യുവാവ് വീഡിയോയ്‌ക്കൊപ്പം ചേർത്തിട്ടുണ്ട്.
ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്. നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. ‘മൂന്ന് ലക്ഷം പ്രതിഫലം ലഭിക്കുന്ന സിനിമയിലെ ഒരു റോളിനെപ്പറ്റി അമ്മയോട് പറഞ്ഞപ്പോഴുണ്ടായ പ്രതികരണം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഈ വർഷത്തെ ബാലണ്‍ ദി ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി ഡിഫൻസീവ് മിഡ്ഫീല്‍ഡർ റോഡ്രി സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്ക് ആയും സ്പെയിൻ ദേശീയ ടീമിനായും നടത്തിയ പ്രകടനമാണ് റോഡ്രിയെ ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരത്തില്‍ എത്തിച്ചത്.
വിനീഷ്യസ് ജൂനിയർ ബാലണ്‍ ദി ഓർ സ്വന്തമാക്കും എന്നായിരുന്നു നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വിനീഷ്യസ് വിജയിക്കില്ല എന്ന് ഉറപ്പായതോടെ റയല്‍ മാഡ്രിഡ് ക്ലബ് ബാലണ്‍ ദി ഓർ പുരസ്കാര ചടങ്ങ് തന്നെ ബഹിഷ്കരിച്ചിരുന്നു.
റോഡ്രി യൂറോ കപ്പ് ഉള്‍പ്പെടെ അഞ്ച് കിരീടങ്ങള്‍ 2023-24 സീസണില്‍ നേടി. ഡിഫൻസീവ് മിഡ്ഫീല്‍ഡർ ആയിരുന്നിട്ട് വരെ 12 ഗോളും ഒപ്പം 13 അസിസ്റ്റും താരം സംഭാവന നല്‍കി. നീണ്ട കാലത്തിനു ശേഷമാണ് ഒരു സ്പാനിഷ് താരം ബാലണ്‍ ദി ഓർ സ്വന്തമാക്കുന്നത്.
2020 ജൂണിലെ അതിർത്തി സംഘർഷത്തിനുശേഷം ഇന്ത്യ – ചൈനാ ബന്ധം സംഘർഷഭരിതവും ശത്രുതാപരവുമായിരുന്നു. നേതാക്കള്‍ കണ്ടാല്‍ പരസ്‌പരം സംസാരിക്കാത്ത അവസ്ഥ.
കഴിഞ്ഞ നാലുവർഷമായി ഇരുപക്ഷത്തെയും സൈനികർ യുദ്ധസജ്ജമായി മുഖാമുഖം നില്‍ക്കുന്നു. എന്നാല്‍ മുൻപ് ഉണ്ടായിരുന്നതുപോലെ അതിർത്തിയില്‍ പട്രോളിംഗ് പുനഃസ്ഥാപിക്കുവാനുള്ള തീരുമാനം, ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ക്രമേണ സൈന്യത്തെ അതിർത്തിയില്‍ നിന്ന് പിൻവലിക്കുവാനും സംഘർഷത്തിന് അയവു വരുത്തേണ്ടതും അനിവാര്യമാണ്. നിലവിലെ ആഗോള രാഷ്ട്രീയ – സാമ്ബത്തിക സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഇത് വളരെ ഗുണം ചെയ്യും. മാത്രമല്ല ഇരു രാജ്യങ്ങളുടെ മെച്ചപ്പെട്ട ബന്ധത്തിലേക്ക് ഇത് നയിക്കുകയും ചെയ്യും.
ഇക്കഴിഞ്ഞ ദിവസം റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച മെച്ചപ്പെടുവാൻ പോകുന്ന ബന്ധത്തിന്റെ തുടക്കമായി കാണാവുന്നതാണ്. കൂടിക്കാഴ്ചയില്‍ സമാധാനപരവും, സ്ഥിരതയുമാർന്ന ബന്ധത്തിന്റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറയുകയുണ്ടായി.
ആഗോള ഭൗമ രാഷ്ട്രീയം
2020-ലെ ഇന്ത്യ – ചൈനാ അതിർത്തി സംഘർഷത്തിനുശേഷം ആഗോള രാഷ്ട്രീയം വളരെ മാറിയിട്ടുണ്ട്. റഷ്യ – യുക്രെയിൻ, ഇസ്രയേല്‍ – പാലസ‌്‌തീൻ യുദ്ധങ്ങളുടെ ഗതി പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ലോക കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ അമേരിക്കയുടെ ശേഷിയില്‍ കാര്യമായ കുറവും സംഭവിച്ചിട്ടുണ്ട്. കിണഞ്ഞു ശ്രമിച്ചിട്ടും യുദ്ധത്തിനു പരിഹാരം ഉണ്ടാകുവാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല. ചൈന – റഷ്യ അച്ചുതണ്ടാണ് ഇതിന് വിഘാതമായി നില്‍ക്കുന്നത്. ഈ കുറവ് പരിഹരിക്കാൻ ഇന്ത്യയുടെ പിന്തുണ അമേരിക്കയ്ക്ക് ആവശ്യമാണ്. എന്നാല്‍ ഇന്ത്യ പൂർണമായി ഒരു അമേരിക്കൻ സഖ്യകക്ഷിയായി മാറുവാൻ തയ്യാറല്ല. മറിച്ച് റഷ്യയും ചൈനയുമായി നല്ല ബന്ധം പുലർത്തിക്കൊണ്ട്, തങ്ങളുടെ ദേശീയ താത്‌പര്യം സംരക്ഷിക്കുവാനാണ് ശ്രമിക്കുന്നത്.
അതേസമയം അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും തമ്മിലുള്ള ബന്ധവും ദൃഢമായി തുടരുവാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ബഹുമുഖ സ്വതന്ത്ര വിദേശ നയത്തിന്റെ ലക്ഷ്യം ഇതു തന്നെയാണ്. ഇതു സാദ്ധ്യമാകണമെങ്കില്‍ ചൈനയുമായി ബന്ധം സാധാരണ നിലയില്‍ ആകണം. ഇന്ത്യ – കാനഡ ബന്ധത്തില്‍ ഉണ്ടായ ചില പ്രശ്നങ്ങളില്‍ അമേരിക്ക എടുത്ത നിലപാട് ഇന്ത്യയ്ക്ക് അനുകൂലമല്ല. അതായത് ചൈനയെ പിടിച്ചുകെട്ടുവാനുള്ള ഒരു കൂട്ടാളി ആയിട്ടാണ് അമേരിക്ക ഇന്ത്യയെ കാണുന്നത്. ചൈനാ വിരുദ്ധ കാര്യങ്ങളിലാണ് ഇന്ത്യയെ അമേരിക്ക പ്രധാനമായും കൂട്ടാളിയായി കാണുന്നത്. ഈ അവസ്ഥ ഇന്ത്യയ്ക്ക് ഗുണകരമല്ല. അതുകൊണ്ട് ഇന്ത്യ – ചൈന ബന്ധം സമാധാനപരമാകണം. അതിർത്തിയിലെ സമാധാന നീക്കം, അതുകൊണ്ടുതന്നെ ഇന്ത്യ – ചൈന ബന്ധത്തിന് ഗുണകരമാണ
ലോക സമ്ബദ് വ്യവസ്ഥ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഒരുകാലത്ത് ആഗോളവത്ക്കരണത്തിന്റെ വക്താക്കള്‍ ആയിരുന്നവർ ഇന്ന് ഉപരോധങ്ങളുടെയും നികുതി വർദ്ധനവിന്റെയും നയങ്ങളാണ് തുടരുന്നത്. ചൈനയെ സാമ്ബത്തികമായി ഒറ്റപ്പെടുത്തുവാൻ വലിയ ശ്രമങ്ങളാണ് അമേരിക്കയും മറ്റും നടത്തുന്നത്. ഇന്ത്യ, ഈ ചൈനാ ബഹിഷ്‌കരണത്തിന്റെ ഭാഗമാകണമെന്നതാണ് അവരുടെ ആവശ്യം. ഇത് ഇന്ത്യയ്ക്ക് ഗുണകരമാണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്ഇന്ത്യ – ചൈനാ അതിർത്തി സംഘർഷത്തിനുശേഷം, ചൈനയുമായിട്ടുള്ള സാമ്ബത്തിക സഹകരണം കുറയുവാൻ ചില നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഈ കാലയളവില്‍ വർദ്ധിക്കുകയാണ് ചെയ്തത്. 2020-ല്‍ 65 ബില്യണ്‍ ചൈനീസ് ഉത്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തതെങ്കില്‍, ഇക്കഴിഞ്ഞ സാമ്ബത്തിക വർഷം അത് 102 ബില്യണ്‍ ആയി ഉയർന്നു. അതേസമയം കയറ്റുമതി കാര്യമായി ഉയർന്നതുമില്ല. ലോകത്തുള്ള മിക്കവാറും രാജ്യങ്ങളുടെ അവസ്ഥ ഇതു തന്നെയാണ്. അതായത് നിലവില്‍ ചൈനയെ മാറ്റിനിറുത്തിക്കൊണ്ട് സാമ്ബത്തികമായി വളരുക പ്രയാസമാണ്. വിഴിഞ്ഞം തുറമുഖത്തിനു വേണ്ടുന്ന ക്രെയിനുകള്‍ ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്തത് ഇതിന്റെ തെളിവാണ്.
എന്നാല്‍ പല നിക്ഷേപ മേഖലകളില്‍ നിന്നും ചൈനയെ മാറ്റിനിറുത്തുവാൻ അമേരിക്ക തീരുമാനിച്ചുകഴിഞ്ഞു. ഈ അവസരം മുതലാക്കി ചൈനീസ്, നിക്ഷേപം സ്വീകരിച്ചുകൊണ്ട്, ഇന്ത്യയുടെ ‘Make in India’ പദ്ധതിയെ ശക്തിപ്പെടുത്തണമെന്നാണ് ഇന്ത്യയുടെ ധനകാര്യ മന്ത്രാലയം പുറത്തുവിട്ട ഇന്ത്യ സർക്കാരിന്റെ വാർഷിക സാമ്ബത്തിക സർവേ പറയുന്നത്. അതായത് ചില പാശ്ചാത്യ രാജ്യങ്ങള്‍, ചൈനീസ് നിക്ഷേപത്തിന് തടയിടുമ്ബോള്‍, ഇന്ത്യ ഈ അവസരത്തില്‍, ചൈനീസ് നിക്ഷേപം സ്വീകരിച്ച് ഉത്പാദനം ശക്തിപ്പെടുത്തി, കയറ്റുമതി വർദ്ധിപ്പിക്കണമെന്നതാണ് വാദം. റഷ്യ – യുക്രെയിൻ സംഘർഷത്തില്‍, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി നേട്ടം ഉണ്ടാക്കിയതിന് സമാനമായ സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യ – ചൈനാ അതിർത്തി തർക്കങ്ങള്‍ സംഘർഷരഹിതമായാല്‍ സാമ്ബത്തികമായും നേട്ടം ഇരുകൂട്ടർക്കും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ തന്നെ ബന്ധം മെച്ചപ്പെടുമ്ബോള്‍, ആഗോള രാഷ്ട്രീയത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ശക്തി കൈവരും. അമേരിക്കയോടും, റഷ്യയോടും ഒക്കെ തന്നെ കൂടുതല്‍ സ്വാതന്ത്ര്യത്തോടും, ഉപാധികളോടും കൂടി ഇടപെട്ട് നമ്മുടെ ദേശീയ താത്പര്യം സംരക്ഷിക്കുവാൻ കഴിയും. ചൈനയെ സംബന്ധിച്ചും ഇന്ത്യയുമായിട്ടുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത്, മുകളില്‍ സൂചിപ്പിച്ച കാരണങ്ങളാല്‍ അനിവാര്യമാണ്. പാശ്ചാത്യ ശക്തികള്‍ അകറ്റിനിറുത്തുമ്ബോള്‍, വളരുന്ന സാമ്ബത്തിക ശക്തിയായ ഇന്ത്യയുമായിട്ടുള്ള ബന്ധം ചൈനയ്ക്ക് വളരെ ഗുണം ചെയ്യും. ഇക്കാരണങ്ങളാല്‍, അതിർത്തിയിലെ സഹകരണം, ഇന്ത്യ – ചൈന ബന്ധം മെച്ചപ്പെടുത്തുവാനാണ് സാദ്ധ്യത.
പത്തനംതിട്ട: ‘എനിക്ക് നല്ലൊരു കുടുംബം കിട്ടി. ഞാൻ ഇനി നന്നായിട്ട് ജീവിക്കും. ഇനി അമ്മയുണ്ട് ഏട്ടനുണ്ട് ചേച്ചിയുണ്ട്’- വിവാഹത്തിന് പിന്നാലെ അനാമിക പറഞ്ഞ വാക്കുകളാണ് ഇത്.
അടൂർ തേപ്പുംപാറയിലെ ജീവമാതാ കാരുണ്യ ഭവനിലെ അന്തേവാസിയാണ് അനാമിക.
നാല് വർഷം മുമ്ബാണ് അനാമിക ഇവിടെയെത്തിയത്. അതും വലിയൊരു കണ്ണുനീർ കടല്‍ താണ്ടിയ ശേഷം. കുട്ടിയായിരിക്കുമ്ബോള്‍ തന്നെ അനാമികയുടെ അമ്മ മരിച്ചു. അച്ഛന് മറ്റൊരു കുടുംബമായി. അമ്മയുടെ അമ്മയായിരുന്നു അനാമികയെ നോക്കിയിരുന്നത്. എന്നാല്‍ അവർക്ക് വയ്യാതായപ്പോള്‍ ശിശുക്ഷേമ സമിതി അനാമികയെ കാരുണ്യ ഭവനിലെത്തിച്ചു. അവിടെ അവള്‍ക്ക് സഹോദരങ്ങളെ കിട്ടി.
ഒരുദിവസം സ്‌കൂള്‍ വിട്ട് വന്നപ്പോള്‍ അനാമിക കരയുന്നത് ജീവമാതാ കാരുണ്യഭവന്റെ നടത്തിപ്പുകാരിയായ ഉദയ ഗിരിജയുടെ ശ്രദ്ധയില്‍പ്പെട്ടു. കാര്യം തിരക്കിയപ്പോള്‍, സഹപാഠികളുടെ മാതാപിതാക്കള്‍ സ്‌കൂളില്‍ വരാറുണ്ടെന്നും തനിക്കാരുമില്ലെന്നും പറഞ്ഞ് സങ്കടപ്പെട്ടു. ഇതുകേട്ട ഉദയ ഗിരിജ അവളെ ചേർത്തുപിടിച്ചു. കൂടെയുണ്ടെന്ന് വാക്കുകൊടുത്തു.
വർഷങ്ങള്‍ക്കിപ്പുറം അനാമികയെ മകൻ വിഷ്ണുവിന്റെ ഭാര്യയാക്കുകയും ചെയ്തു ഉദയഗിരിജ. ഒറ്റപ്പെട്ട ഒരു കുഞ്ഞിന് ജീവിതം കൊടുക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഉദയ ഗിരിജ പറയുന്നു. ‘ഇവള്‍ മരുമോളല്ല. മോള് തന്നെയാണ്. അവൻ അവളെ നന്നായി നോക്കുമെന്ന വിശ്വാസമുണ്ട്. എന്നോട് കാണിച്ച സ്‌നേഹം കണ്ടിട്ടാ അവളെ മരുമോളാക്കിയത്.’- ഉദയ ഗിരിജ പറഞ്ഞു.
‘മോനോട് അവളെക്കുറിച്ച് പറഞ്ഞപ്പോള്‍ വിവാഹത്തിന് സമ്മതമാണെന്ന് അവൻ പറഞ്ഞു. സിഡബ്ല്യൂസി ചെയർമാനോടാണ് ആദ്യം ഇക്കാര്യം പറയുന്നത്. നല്ല തീരുമാനമാണെന്ന് സാറും പറഞ്ഞു. അവളോട് സംസാരിച്ചപ്പോള്‍ അവള്‍ക്കും ഇഷ്ടക്കുറവൊന്നുമില്ല. സന്തോഷം കൂടിയതായി എനിക്കും തോന്നി.
അങ്ങനെ കല്യാണം നടത്തി അവളെ ഞാനിങ്ങെടുത്തു. അനാമികയുടെ അമ്മ മരിച്ചുപോയതാണ്. അതിനുമുന്നേതന്നെ അച്ഛൻ വേറൊരു ഫാമിലിയിലേക്ക് പോയി. അമ്മൂമ്മയ്ക്ക് വയ്യാതായി. ഇപ്പോള്‍ ഇല്ല, മരിച്ചുപോയി. ബന്ധുക്കളോടൊക്കെ ചോദിച്ചായിരുന്നു. പെണ്‍കുട്ടിയായതിനാല്‍ അവർക്ക് ഏറ്റെടുക്കാൻ താത്പര്യമില്ല. അച്ഛനോട് ചോദിച്ചപ്പോള്‍ വേണ്ടെന്ന് എഴുതിത്തന്നു.’- ഉദയ ഗിരിജ പറഞ്ഞു. വിഷ്ണുവിന് ദുബായിലാണ് ജോലി. ഡിസംബറില്‍ തിരിച്ചുപോകും. അതുകഴിഞ്ഞ് അനാമികയെ കൊണ്ടുപോകുന്നെങ്കില്‍ തങ്ങള്‍ക്കെല്ലാം സമ്മതമാണെന്ന് ഉദയഗിരിജ കൂട്ടിച്ചേർത്തു.
പാലക്കാട്: പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂർ പാർട്ടി വിട്ടു. പാർട്ടിയില്‍ കടുത്ത അവഗണന എന്ന് ആരോപിച്ചാണ് പാർട്ടി വിട്ടത്.
സമാന അനുഭവസ്ഥർ പാർട്ടിയില്‍ വേറെയുമുണ്ടെന്നും ഷുക്കൂർ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂർ ആരോപിച്ചു. പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗണ്‍സിലറുമാണ് ഷുക്കൂർ. ഇദ്ദേഹം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാടെ പ്രധാന സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് ഷുക്കൂറിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടിയില്‍ നിലനിർത്താനാണ് ശ്രമം.
കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഷുക്കൂറിനെ കോണ്‍ഗ്രസിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നതായാണ് വിവരം. കോണ്‍ഗ്രസിൻ്റെ കൗണ്‍സിലർ വഴിയായിരുന്നു ശ്രമം നടന്നിരുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബുവും ഷുക്കൂറും തമ്മില്‍ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമർശിച്ച് കുറിപ്പിട്ട ശേഷം താൻ പാർട്ടി വിടുകയാണെന്ന് അബ്ദുള്‍ ഷുക്കൂർ പറഞ്ഞത്.
അതിനിടെ പാലക്കാട്ടെ സ്ഥാനാർഥിത്വം പിൻവലിക്കില്ലെന്ന് ഷാനിബ് വ്യക്തമാക്കി. നാമനിർദേശ പത്രിക ഇന്ന് ഉച്ചയ്ക്ക് സമർപ്പിക്കും. ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന്റെ അഭ്യർത്ഥന മാനിക്കുന്നു. സരിൻ സഹോദരനെ പോലെയാണ്. പക്ഷെ താനും സരിനും സ്ഥാനാർഥിയായ സാഹചര്യം വ്യത്യസ്തമാണ്. ഒട്ടേറെ കോണ്‍ഗ്രസ്സ് പ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമാണ് താൻ സ്ഥാനാർഥിയായത്. പാലക്കാട് ബിജെപിയെ വിജയിപ്പിക്കാൻ കോണ്‍ഗ്രസില്‍ സതീശന്റെ കോക്കസ് ഉണ്ടെന്നും ഷാനിബ് വിമർശിച്ചു. സരിനോട് സംസാരിക്കാൻ തയ്യാറാണെന്നും സരിനെ പാലക്കാട് ജനത ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ട് എന്നും ഷാനിബ് വ്യക്തമാക്കി.
മികച്ച സിനിമകളിലൂടെ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് നിത്യാ മേനോൻ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം തന്റെതായ ആരാധക വൃന്ദം നിത്യാ മേനോനുണ്ട്.
ഇപ്പോഴിതാ കരിയറില്‍ നേരിടേണ്ടിവന്ന വിമർശനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ഒരു സിനിമാ നടിക്ക് ചേരുന്ന രീതിയില്‍ ശാരീരികമായി മാറാൻ എന്നോട് കുറെ പേർ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ ആദ്യമായി തെലുങ്കില്‍ അഭിനയിച്ചപ്പോള്‍ അവർക്ക് എന്റെ ചുരുണ്ട മുടി ഇഷ്ടപ്പെട്ടില്ല. വളെര വിചിത്രമായിരിക്കുന്നു എന്നാണ് അവർ അന്ന് തന്നോട് പറഞ്ഞത്. ഇപ്പോള്‍ ചുരുണ്ട മുടി ഫാഷനാണ്. എന്നാല്‍ അന്ന് അങ്ങനെയെല്ലായിരുന്നു കാര്യം.
എനിക്ക് ഞാനാല്ലാതെ മറ്റൊന്നും ആകാനാകില്ല. ഞാനൊരിക്കലും ചെയ്യില്ല. ഒരാളുടെ രൂപം അടിസ്ഥാനമാക്കി അയാളെ എങ്ങനെയാണ് വിലയിരുത്താൻ കഴിയുക? താഴ്ന്ന ചിന്താഗതിയാണിതെങ്കിലും ആളുകള്‍ അങ്ങനെ ചെയ്യുന്നുണ്ട്. ഇങ്ങനെയെല്ലാം പറയുമ്ബോള്‍ ആർക്കായാലും ഫീല്‍ ചെയ്യും. ഹൃദയം ഉള്ള ഒരാളാണ് നിങ്ങളെങ്കില്‍ അത് നിങ്ങളെ നന്നായി ബാധിക്കും . അങ്ങനെ ബാധിച്ചാല്‍ മാത്രമേ അത് മറികടന്ന് നിങ്ങള്‍ വളരുകയുള്ളൂ. നിങ്ങളെ ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കില്‍, നിങ്ങള്‍ ഭാഗ്യവാനും അനുഗ്രഹീതനുമാണെന്ന് വിശ്വസിക്കുക എന്ന് നിത്യാ മോനോൻ പറഞ്ഞു.
തിരുച്ചിത്രമ്ബലം എന്ന ചിത്രത്തിലൂടെ ഈയിടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നടി സ്വന്തമാക്കിയിരുന്നു. ധനുഷ് നായകനാവുന്ന ഇഡ്‌ലി കടൈ എന്ന ചിത്രത്തിലാണ് നിത്യാ മേനോൻ ഇനി വേഷമിടുന്നത്.
തിരുവനന്തപുരം: ‘ദാന’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ഇന്ന് അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഇത് പ്രകാരം ഇന്ന് കേരളത്തിലെ 4 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
25/10/2024 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
25/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്. 26/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ. 27/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഇടിമിന്നല്‍ ജാഗ്രതാ നിർദേശം
ഒക്ടോബർ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ ഒരാള്‍ പൊക്കത്തില്‍ നിലവിളക്ക് കണ്ടെത്തിയ സംഭവത്തില്‍ പറവൂർ പൊലീസ് അന്വേഷണം തുടങ്ങി.
ഓടില്‍ നിർമ്മിച്ച നിലവിളക്കിന് 30,000 രൂപയിലേറെ വില വരും. റോഡരികില്‍ ഇത്രയും വലിയ വിളക്ക് എങ്ങനെ വന്നു എന്നതാണ് അത്ഭുതം. ആരും ഇതുവരെ അവകാശം പറഞ്ഞ് സ്റ്റേഷനില്‍ എത്തിയിട്ടുമില്ല.
ഇന്നലെ രാവിലെയാണ് പറവൂർ പൊലീസ് സ്റ്റേഷനിലേക്കൊരു കോള്‍ വന്നത്. ഇട റോഡിന് സമീപത്തായി ഒരാള്‍ പൊക്കത്തിലൊരു നിലവിളക്ക് ഇരിക്കുന്നു സാർ എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. അങ്ങനെയാണ് ആദം പ്ലാസക്ക് സമീപത്തുള്ള ഇടറോഡിലേക്ക് പൊലീസ് എത്തുന്നത്.
നോക്കുമ്ബോള്‍ അവകാശികള്‍ ആരുമില്ലാതെ ഒറ്റക്കൊരു നിലവിളക്കാണ് പൊലീസ് കണ്ടത്. നിലവിളക്ക് പൊലീസ് ഉദ്യാഗസ്ഥർ ജീപ്പില്‍ കയറ്റാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടർന്നൊരു ഓട്ടോറിക്ഷയില്‍ കയറ്റി നിലവിളക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തലയെടുപ്പോടെ സ്റ്റേഷനിലാണ് ഇപ്പോള്‍ നിലവിളക്കുള്ളത്. ഓടില്‍ നിർമ്മിച്ച നിലവിളക്കിന് 30000 രൂപയിലേറെ വിലയുണ്ട്
ജെറുസലേം: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ഒരു വനിതാ അഭിഭാഷക തനിക്ക് തീവ്രവാദികളില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ കണ്ണീരോടെയാണ് വിവരിച്ചു.
ഇരകളെ തലകീഴാക്കി കെട്ടിത്തൂക്കിയാണ് അവര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. അനേകം തവണ ഭീകരര്‍ പെണ്‍കുട്ടികളെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായും കുട്ടികളോട് പോലും ഭീകരര്‍ അങ്ങേയറ്റം ക്രൂരമായിട്ടാണ് പെരുമാറിയതെന്നും അവര്‍ വെളിപ്പെടുത്തി.
അഭിഭാഷകയായ അമിത് സൂസന്നയാണ് പരാതിയുമായി ഐക്യരാഷ്ട്രസഭക്ക് മുന്നിലെത്തിയത്. അസുഖമായത് കാരണം കോടതിയില്‍ പോകാതെ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന തന്നെ ഒരു സംഘം ഹമാസ് ഭീകരര്‍ ആയുധങ്ങളുമായെത്തി തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് സൂസന്ന പറയുന്നത്. കായികമായി തന്നെ അവരോട് താന്‍ പൊരുതിയെങ്കിലും തന്നെ കീഴ്പ്പെടുത്തി അവര്‍ ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു. തന്നെ ചുമന്ന് കൊണ്ടാണ് അവര്‍ അതിര്‍ത്തി കടന്നതെന്നും സൂസന്ന പറയുന്നു. 55 ദിവസത്തിന് ശേഷമാണ് മറ്റ് പല ബന്ദികളേയും വിട്ടയച്ച കൂട്ടത്തില്‍ ഇവരേയും വിട്ടയച്ചത്.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രരക്ഷാ സമിതിയില്‍ അങ്ങേയറ്റം വികാരഭരിതയായിട്ടാണ് അവര്‍ ഹമാസ് തടവറയിലെ തന്റെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്ക് വെച്ചത്. തന്നെ ഒരു മുറിയില്‍ ചങ്ങലക്കിട്ട് ഒറ്റക്കാണ് പാര്‍പ്പിച്ചിരുന്നതെന്നും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോകാന്‍ പോലും ഭീകരരോട് കരഞ്ഞ് പറയേണ്ടി വന്നു എന്നും സൂസന്ന വെളിപ്പെടുത്തി. തനിക്ക് കാവല്‍ നിന്ന ഹമാസ് ഭീകരന്‍ പല പ്രാവശ്യം തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് അവര്‍ വ്യക്തമാക്കി.
കുളിക്കാന്‍ പോയാലും തനിക്ക് നേരേ അയാള്‍ തോക്ക് ചൂണ്ടി നില്‍ക്കുമായിരുന്നു എന്നും സൂസന്ന കൂട്ടിചേചര്‍ത്തു. ആരുടേയും കൂട്ടില്ലാതെ ഒറ്റക്ക് കഴിഞ്ഞിരുന്ന തന്നോട് ഈ ഭീകരര്‍ അങ്ങേയറ്റം മോശമായിട്ടാണ് പെരുമാറിയതെന്ന് അവര്‍ അറിയിച്ചു. കുറേ ദിവസങ്ങള്‍ക്ക് ശേഷം തന്നെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോയി. അവിടെ നേരത്തേ അനുഭവിച്ചതിനേക്കാള്‍ ക്രൂരതകളാണ് തനിക്ക് നേരിടേണ്ടി വന്നത്.
തലകീഴാക്കിയിട്ടാണ് ഹമാസ് ഭീകരര്‍ തങ്ങളെ മര്‍ദ്ദിച്ചിരുന്നതെന്നും സൂസന്ന കണ്ണീരോടെ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്ന് സൂസന്ന ആവശ്യപ്പെട്ടു.
ഉയര്‍ന്ന ശമ്ബളമുള്ള ജോലി, വലിയവീട്, ആഡംബര കാര്‍, സുഖപ്രദമായ ജീവിതം. സമൂഹം പലപ്പോഴും വിജയത്തെ നിര്‍വചിക്കുന്നത് ഇങ്ങിനെയൊക്കെയാണ്.
എന്നാല്‍ യുവ ദമ്ബതികളായ സംഗീതിനും കാവ്യയ്ക്കും “തികഞ്ഞ ജീവിതം” എന്നത് ഒരു പൊള്ളയായ ആശയമാണ്. പുതിയ നാടും പുതിയ മനുഷ്യരും പുതിയ അനുഭവങ്ങളും പ്രകൃതിയുമായുള്ള ബന്ധവുമൊക്കെയായിരുന്നു അവര്‍ ആഗ്രഹിച്ചത്.
യാത്രയോടുള്ള സ്‌നേഹത്താല്‍ അവര്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ജോലിയും സുഖജീവിതവും ഉപേക്ഷിച്ച് തങ്ങളുടെ എസ്യുവിയില്‍ ഇന്ത്യന്‍ പര്യവേക്ഷണത്തിന് ഇറങ്ങിത്തിരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി, അവര്‍ 45,000 കിലോമീറ്ററിലധികം യാത്ര ചെയ്യുകയും 2.4 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ‘ലൈഫ് ഓണ്‍ റോഡ്’ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ അവരുടെ യാത്ര രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഈ കഥ ആരംഭിക്കുന്നത് പാലക്കാട്ടെ പട്ടാമ്ബിയില്‍ നിന്നുമാണ്. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രൊഫഷണലും എംബിഎ ബിരുദധാരിയുമായ സംഗീത് ഡയറി ടെക്നോളജിസ്റ്റായ കാവ്യയെ കണ്ടുമുട്ടിയത് ഹൈസ്‌കൂളില്‍ വച്ചായിരുന്നു. കോളേജുകാലത്ത് യാത്രകളോടുള്ള അവരുടെ അഭിനിവേശം കൂട്ടിവന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ കാലത്തും പുറംനാടുകളിലേയ്ക്കുള്ള യാത്രകളോടുള്ള അവരുടെ പ്രണയം കൂടിക്കൂടിവന്നു.
പഠനം കഴിഞ്ഞ് ഇരുവരും ബെംഗളൂരുവില്‍ ജോലിനേടിയപ്പോള്‍ വാരാന്ത്യ യാത്രകള്‍ പതിവാക്കി. അഞ്ച് വര്‍ഷത്തിലേറെയായി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും അവര്‍ യാത്ര ചെയ്യുന്നു. ദീര്‍ഘദൂര യാത്രകളും റോഡില്‍ സാധ്യമായ ജീവിതവും കൊടുത്ത അനുഭവസമ്ബത്ത് അവര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കി. കോവിഡിന് ശേഷം ഏകദേശം രണ്ട് വര്‍ഷത്തോളം അവര്‍ തങ്ങളുടെ കാറിലിരുന്നായിരുന്നു ജോലി ചെയ്തത്. എന്നാല്‍ജോലിക്കുശേഷം വൈകുന്നേരം 5 മണിക്ക് ശേഷമുള്ള യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നു.
അതോടെ അവര്‍ തങ്ങളുടെ മുഴുവന്‍ സമയ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ച് സ്വതന്ത്രരായി. അഞ്ച് വര്‍ഷത്തിനും ഒന്നിലധികം യാത്രകള്‍ക്കും ശേഷം, അവര്‍ ഇതുവരെ തങ്ങളുടെ ഏറ്റവും വലിയ സാഹസിക യാത്രയ്ക്ക് തയ്യാറായി. തും വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം. അവരുടെ നായ ഡ്രോഗോയ്ക്കൊപ്പം രാജ്യത്തുടനീളമുള്ള ഒരു വര്‍ഷത്തെ യാത്ര.
ഒരു ഫോഴ്സ് ഗൂര്‍ഖ വാങ്ങി അതിനെ അവരുടെ ചെറിയ വീടാക്കി മാറ്റി. ഒരു കാര്‍ ക്യാമ്ബര്‍വാനാക്കി മാറ്റുന്നത് 2-3 ലക്ഷം രൂപ ചിലവാകും, എന്നാല്‍ വെറും 20,000 രൂപയ്ക്ക് ഈ മാറ്റം പൂര്‍ത്തിയാക്കി. എല്ലാ ദിവസവും പുലര്‍ച്ചെ യാത്ര ആരംഭിക്കും. ക്യാമ്ബ് സജ്ജീകരിക്കാന്‍ ഒരു നല്ല സ്ഥലം കണ്ടെത്തുന്നത് വരെ 400-500 കിലോമീറ്ററോളം ഓടിക്കും.
യാത്രകള്‍ അവരെ ഇന്ത്യയിലുടനീളമുള്ള വിദൂര ഗ്രാമങ്ങളിലേക്കും ഇതുവരെ കാണാത്ത ഭൂപ്രദേശങ്ങളിലേക്കും കൊണ്ടുപോയി. അവിടുത്തെ പ്രാദേശിക സംസ്‌കാരം പരിചയപ്പെട്ടു. വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളുമായി ബന്ധപ്പെട്ടു. റോഡിലെ ജീവിതത്തിന്റെ ലാളിത്യം സ്വീകരിച്ചു. ഒരു പോര്‍ട്ടബിള്‍ പവര്‍ സ്റ്റേഷന്‍, അടുക്കള, അവശ്യസാധനങ്ങള്‍, ബാത്ത്‌റൂം ടെന്റ് എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സജ്ജീകരണങ്ങളാണ് യാത്രയ്ക്ക് ഉപയോഗിക്കുക. ഒരു സ്ഥലം കണ്ടെത്തിയാല്‍, അവിടെ ക്യാമ്ബ് ചെയ്യുന്നത് ശരിയാണോ എന്ന് നാട്ടുകാരോട് ചോദിക്കും. അവര്‍ പറയുന്നത് അനുസരിച്ചാണ് ടെന്റ് സ്ഥാപിക്കുക.
പുറത്തു നിന്ന് ഇവര്‍ ഭക്ഷണം കഴിക്കുന്നേയില്ല. എല്ലാ ദിവസവും സ്വയം പാചകം ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. രണ്ട് വര്‍ഷമായി തങ്ങള്‍ പുറത്തെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് കാവ്യ ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞു. അതുകൊണ്ട് 200-300 രൂപയാണ് ഇവരുടെ ഒരു ദിവസത്തെ ചെലവ്. ക്യാമ്ബ് സൈറ്റില്‍ നിന്ന് എല്ലാ മാലിന്യങ്ങളും ശേഖരിക്കാനും അടുത്തുള്ള ബിന്നില്‍ സംസ്‌കരിക്കാനും അവര്‍ എപ്പോഴും ഒരു മാലിന്യ ബാഗ് കൂടെ കൊണ്ടുപോകുന്നു. പുറത്തെ ഭക്ഷണം ഇല്ലാത്തതിനാല്‍, പ്ലാസ്റ്റിക് ബോക്‌സുകളും ബാഗുകളും ഒഴിവാക്കാന്‍ കഴിയും.