ദീപാവലി ആഘോഷിച്ചത് ഒന്നിച്ച്‌ ; രണ്ട് കുടുംബങ്ങളും സമ്മതിച്ചു ; വിജയ് ദേവരകൊണ്ടയുമായുള്ള ബന്ധം പറയാതെ പറഞ്ഞ് രശ്മിക മന്ദാന

നടി രശ്മിക മന്ദാനയക്കും നടൻ വിജയ് ദേവരകൊണ്ടയ്ക്കും വൻ ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ ഇരുവരടെയും ദീപാവലി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പോസ്റ്റിനേക്കാളും സോഷ്യല്‍ മീഡിയല്‍ തരംഗം കുറിക്കുന്നത് ഇരുവരും പ്രണയത്തിലാണ് എന്നുള്ള കിംവദന്തിയാണ്. ഇരുവരും പ്രണയത്തിലാണ് എന്നുള്ള ഗോസിപ്പുകള്‍ വളരെ ശക്തമാണ്. ഇതിന് കൂടുതല്‍ ദൃഡമാക്കുന്നതായിരുന്നു ഇത്തവണത്തെ ഇരുവരുടെയും ദീപാവലി ആഘോഷം.

രശ്മിക മന്ദാന ഹൈദരാബാദില്‍ ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വെള്ള കുർത്തയും ചുവന്ന പാവാടയും ധരിച്ച്‌ പൂക്കളുള്ള ഉർളി ദിയയും പിടിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങള്‍ രശ്മിക തന്നെയാണ് പങ്കുവച്ചത്. ഇൻസ്റ്റഗ്രാമില്‍ വൈറലായ പോസ്റ്റ് 2.5 ദശലക്ഷത്തിലധികം ലൈക്കുകള്‍ നേടി. അതേ സമയം വിജയ് ദേവരകൊണ്ടയും ദീപാവലി ആഘോഷ ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇരുവരുടെയും ചിത്രങ്ങളുടെ പശ്ചാത്തലം ഒന്നാണ് എന്നാണ് ആരാധകരുടെ കണ്ടുപിടിത്തം.

വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിനൊപ്പമായിരുന്നു രശ്മികയുടെ ഇത്തവണത്തെ ദീപാവലി ആഘോഷമെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും പ്രേക്ഷകരെ അധികം ആകുലരാക്കാതെ നടി തന്നെ ഇക്കാര്യം പറയാതെ പറഞ്ഞു. തന്റെ ദീപാവലി ചിത്രങ്ങള്‍ എടുത്തത് വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയാണെന്ന് രശ്മിക ഒരു കമന്റില്‍ പറഞ്ഞിരുന്നു . ഇതോടെ ആരാധകർക്ക് വൻ സന്തോഷമാണ് ആയിരിക്കുന്നത്. രണ്ട് കുടുംബങ്ങളും സമ്മതിച്ച സ്ഥിതിക്ക് തങ്ങള്‍ക്കായി പ്രണയം വെളിപ്പെടുത്തൂ എന്നാണ് രണ്ടുപേരുടെയും ആരാധകർ കുറിക്കുന്നത്.

15 കുടുംബങ്ങള്‍ക്കായി അടുത്തടുത്ത് 15 വീടുകള്‍, ഒരടുക്കള; ഒരേമനസ്സോടെ ഒരുമിച്ച്‌ താമസം VM TV NEWS CHANNEL

പാലാ: 15 കുടുംബങ്ങള്‍ക്കായി അടുത്തടുത്ത് 15 വീടുകള്‍ പണിതു. ഒരുമിച്ചായിരിക്കാനായിരുന്നു ഇത്. വീടുകള്‍ക്കെല്ലാംകൂടി ഒരടുക്കള മാത്രം.

പാലായ്ക്കു സമീപം അന്ത്യാളത്താണ് മുതിർന്ന പൗരന്മാർ ഇങ്ങനെ അയല്‍വാസികളായത്. സിനർജി ടി.സി.ഐ. ഫോറം ഫോർ സീനിയർ സിറ്റിസണ്‍സ് എന്ന മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയിലെ അംഗങ്ങളാണിവർ. സിനർജി എന്ന വാക്കിന്റെ അർഥം സംഘോർജം എന്നാണ്.

2015-ലാണ് സംഘടനാ പ്രവർത്തനം തുടങ്ങിയത്. 60 അംഗങ്ങളുണ്ട്. മുഖ്യഭാരവാഹി, കോട്ടയം ജില്ലയില്‍ സാക്ഷരതാ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുൻ കോളേജ് അധ്യാപകൻ ഡോ. തോമസ് എബ്രാഹം, ഒരുമിച്ച്‌ താമസിക്കുക എന്ന ആശയം കൊണ്ടുവന്നപ്പോള്‍ 15 കുടുംബങ്ങള്‍ മുമ്ബോട്ടുവരുകയായിരുന്നു.

സംഘടനയിലൂടെ 15 പേരും സൗഹൃദത്തിലായി. അങ്ങനെയാണ് വാർധക്യത്തില്‍ കൂട്ടായ്മ തീർത്ത് ഒരുമിക്കാൻ തീരുമാനിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഇവർ ഒരു സൊസൈറ്റി രൂപവത്കരിച്ചാണ് പദ്ധതി ആരംഭിച്ചത്. അന്ത്യാളത്ത് ഒന്നരയേക്കറോളം സ്ഥലം വാങ്ങി. 15 വീടുകള്‍ പണിതു. ചെറിയ വ്യത്യാസമൊഴിച്ചാല്‍ വീടുകളെല്ലാം ഒരേപോലെ.

ഭക്ഷണസമയത്തെല്ലാം ഒരുമിച്ചുകൂടാനും സൗഹൃദം പങ്കിടാനും കഴിയുമെന്നതും നേട്ടം. വീടുകള്‍ക്ക് ചുറ്റുമതിലില്ല. പകരമുള്ളത് ജൈവവേലി. നിലവില്‍ എല്ലാവർക്കും കാറുണ്ട്. കൂടുതല്‍ പ്രായമാകുമ്ബോള്‍ കാറുകള്‍ വില്‍ക്കും.

പിന്നെ പൊതുവായി വാഹനം ഉപയോഗിക്കും. എല്ലാ ദിവസവും ഇവിടെ അതിഥികളുമുണ്ടാകുമെന്ന് കൂട്ടായ്മയിലെ അംഗമായ എബ്രാഹം തോമസ് പറയുന്നു.

വീടുകള്‍ പണിതശേഷം അവശേഷിക്കുന്ന സ്ഥലത്ത് പഴങ്ങളുണ്ടാകുന്ന മരങ്ങള്‍ നട്ടു. വിവിധ ജോലികളില്‍നിന്ന് വിരമിച്ചവരാണിവർ. വിവിധ മതങ്ങളില്‍പ്പെട്ടവരും. എല്ലാവരുടെയും മക്കള്‍ മറ്റു സ്ഥലങ്ങളില്‍ ജോലിചെയ്യുന്നു. മക്കള്‍ക്കും തങ്ങള്‍ ഒരുമിച്ച്‌ താമസിക്കുന്നതില്‍ സന്തോഷമാണെന്ന് കേണല്‍ മാത്യു മുരിക്കൻ പറഞ്ഞു. വാർധക്യത്തില്‍ ഒരുമിച്ചുള്ള താമസം പരസ്പരം കൈത്താങ്ങായി മാറുമെന്നും അദ്ദേഹം തുടർന്നു.

സിനർജി ഹൗസിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജോസ് കെ.മാണി എം.പി., മാണി സി.കാപ്പൻ എം.എല്‍.എ. എന്നിവർ പങ്കെടുത്തു.

ആരും ശ്രദ്ധിക്കാതെ തീയേറ്ററിലെത്തി ; മൂന്നുദിവസംകൊണ്ട് മുതല്‍മുടക്ക് തിരികെ പിടിച്ചു ; നേടിയത് 19 കോടിയിലേറെ രൂപ VM TV NEWS BREAKING    

ദീപാവലി ഇന്ത്യൻ സിനിമ മേഖലയിലെ ആഘോഷങ്ങളുടെ കാലമാണ്. ഇത്തവണയും നിരവധി ചിത്രങ്ങളാണ് ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിയത്.

ഹിന്ദി ചിത്രങ്ങള്‍ക്ക് പുറമേ നിരവധി ദക്ഷിണേന്ത്യൻ ചിത്രങ്ങളും ഇത്തവണത്തെ ദീപാവലി റിലീസിന് ഉണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ ദുല്‍ഖർ സല്‍മാന്റെയും ശിവകാർത്തികേയന്റെയും എല്ലാം ചിത്രങ്ങള്‍ തമ്മില്‍ കടുത്ത മത്സരം തന്നെ ഉണ്ടായപ്പോള്‍ അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ തീയറ്ററുകളില്‍ എത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ വലിയ ചർച്ചാവിഷയം ആയിരിക്കുന്നത്.

വലിയ പ്രമോഷനുകളോ പരസ്യങ്ങളോ ഒന്നുമില്ലാതെ തീയേറ്ററില്‍ വന്ന ഒരു ദക്ഷിണേന്ത്യൻ ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുടക്ക് മുതല്‍ തിരിച്ചു പിടിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ നിരൂപക പ്രശംസ കൊണ്ടാണ് പെട്ടെന്ന് തന്നെ ഈ ചിത്രം സിനിമ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. വെറും മൗത്ത് പബ്ലിസിറ്റി കൊണ്ട് വെറും മൂന്ന് ദിവസത്തിനുള്ളില്‍ മുടക്ക് മുതലായ 15 കോടി രൂപ തിരികെ പിടിച്ച ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തെലുങ്ക് ചിത്രമായ ‘ക’.

യുവതാരം കിരണ്‍ അബ്ബാവാരത്തെ നായകനാക്കി സുജിത്ത്- സന്ദീപ് സംവിധാനം ചെയ്ത ചിത്രമാണ് ‘ക’. ദീപാവലിയോട് അനുബന്ധിച്ച്‌ ഒക്ടോബര്‍ 31ന് തെലുങ്കിലെ നമ്ബര്‍ 1 ദീപാവലി റിലീസ് ആയ ദുല്‍ഖര്‍ സല്‍മാന്‍റെ ലക്കി ഭാസ്കറിനോടൊപ്പമാണ് ‘ക’യും തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രം കണ്ട ചില സിനിമ പ്രേക്ഷകർ സമൂഹമാധ്യമങ്ങളിലൂടെ ഗംഭീര അഭിപ്രായം പറഞ്ഞപ്പോള്‍ തുടർന്നുള്ള രണ്ടു ദിവസങ്ങളിലായി ഈ ചിത്രത്തിന്റെ ഗതി തന്നെ മാറിമറിഞ്ഞു. ആദ്യ ദിനത്തില്‍ ഏതാനും തിയറ്ററുകളില്‍ മാത്രം പ്രദർശിപ്പിച്ചിരുന്ന ഈ സിനിമ ഇപ്പോള്‍ 190 ഓളം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

നിര്‍മ്മാതാക്കളായ ശ്രീചക്രാസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം 19.41 കോടിയാണ് ആദ്യ മൂന്ന് ദിനങ്ങളിലെ ചിത്രത്തിന്റെ കളക്ഷന്‍. പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ക എന്ന ഈ ചിത്രം സംവിധായകനോ നിർമ്മാതാക്കളോ പ്രതീക്ഷിക്കാത്തത്ര വലിയ ഹിറ്റായാണ് മാറിക്കൊണ്ടിരിക്കുന്നത്

തലയണയ്‌ക്കരികില്‍ വെളുത്തുള്ളി വച്ച്‌ നോക്കൂ; അറിയാം ഈ മാറ്റങ്ങള്‍

ഗുണവും മണവും ആഹാരത്തിന് പ്രത്യേക സ്വാദ് നല്‍കുമെന്നതിലുപരി ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും വെളുത്തുള്ളി നല്‍കുന്ന പങ്ക് ചെറുതല്ല.

വയറിന് നല്ലതാണെന്ന് അറിയാമെങ്കിലും ഒരല്ലി വെളുത്തുള്ളി തലയണയ്‌ക്ക് അടിയില്‍ വച്ച്‌ ഉറങ്ങുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാൻ അല്‍പം പ്രയാസമായിരിക്കും. ഉറക്കവും വെളുത്തുള്ളിയും തമ്മിലെന്ത് ബന്ധമെന്നായിരിക്കും ചിന്ത. ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച്‌ അറിയാം..

വെളുത്തുള്ളിയില്‍ നിരവധി വിറ്റാമിനുകളുണ്ട്. വിറ്റാമിൻ ബി 6, തയാമിൻ, പാൻ്റോതെനിക് ആസിഡ്, വിറ്റാമിൻ സി എന്നിവയും മാംഗനീസ്, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്ബ്, സിങ്ക് തുടങ്ങിയ ധാതുക്കളും വെളുത്തുള്ളിയിലുണ്ട്. കൊതുകിനെയും കീടങ്ങളെയും അകറ്റുന്നതിന് വെളുത്തുള്ളിയുടെ ഗന്ധം സഹായിക്കുകയും ചെയ്യും. അതിനാല്‍ രാത്രി ക്ഷുദ്രജീവികള്‍, കൊതുക്, ഈച്ച എന്നിവയുടെ ശല്യം ഉണ്ടാകാതെ കിടന്നുറങ്ങാൻ വെളുത്തുള്ളി സഹായിക്കും. ഇനി ഉറക്കമില്ലായ്മ അകറ്റാൻ എങ്ങനെയാണ് വെളുത്തുള്ളി സഹായിക്കുന്നതെന്ന് നോക്കാം..

വെളുത്തുള്ളിയില്‍ വിറ്റാമിൻ ബി 1, ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് നാഡികളെ ശാന്തമാക്കുകയും വേഗം ഉറങ്ങാൻ സഹായിക്കുകയും ചെയ്യും. കൂടാതെ വെളുത്തുള്ളിയില്‍ അലിസിൻ എന്ന ആൻ്റി ടോക്‌സിനുമുണ്ട്. ഇത് മൂക്കടപ്പ് നീക്കം ചെയ്യാനും ബാക്ടീരിയ അണുബാധകളെ അകറ്റി നിർത്താനും സഹായിക്കും.

മാത്രവുമല്ല ഉറക്ക തകരാറുകളെ പരിഹരിക്കാൻ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറിന്റെ സാന്നിധ്യം സഹായിക്കും. അതുകൊണ്ടാണ്, ശാന്തമായ ഉറക്കം കിട്ടാൻ അടുത്ത് വെളുത്തുള്ളി വച്ച്‌ ഉറങ്ങുന്നത് നല്ലതാണെന്ന് പഴമക്കാർ പറയുന്നത്. എന്നാല്‍ വെളുത്തുള്ളിയുടെ ഗന്ധം ഇഷ്ടമില്ലാത്തവരാണെങ്കില്‍ വെളുത്തുള്ളി ചതച്ച്‌ തിളപ്പിച്ച വെള്ളം കുടിച്ചതിന് ശേഷം ഉറങ്ങാൻ കിടന്നാല്‍ മതിയാകും.

എന്തായാലും വന്നതല്ലേ; കോഴിക്കോടിനിരിക്കട്ടെ ഒരു ഐ ടി ഹബ്; ഞെട്ടിച്ച്‌ കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് VM TV NEWS LIVE

കോഴിക്കോട്: ആലുവയ്ക്കും കോഴിക്കോടിനും ഇടയിലുള്ള റെയില്‍വേ വികസന പദ്ധതികളും വിൻഡോ ട്രെയിലിംഗ് പരിശോധനയും അവലോകനം ചെയ്യുന്നതിനായി കേരളത്തിലെത്തിയതായിരിന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

ഇതിന്റെ ഭാഗമായി കോഴിക്കോട് റയില്‍വേ പരിസരം നിരീക്ഷിക്കുകയായിരിന്നു അദ്ദേഹം. സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് കൂടെയുള്ള സംഘത്തോട് അവലോകനം നടത്തി കൊണ്ടിരിക്കുമ്ബോഴാണ് അദ്ദേഹത്തിന് ഇവിടെ ഒരു ഐ ടി പാർക് തുടങ്ങിയാലെന്താ എന്ന ചിന്ത വന്നത്. പിന്നെ എല്ലാം പെട്ടന്നായിരുന്നു.

‘സ്റ്റേഷനുമായി ബന്ധപ്പെട്ട് അവലോകനം നടത്തുമ്ബോള്‍ കൂടെ ഉണ്ടായിരുന്ന സംഘത്തോട് ഞാൻ ചോദിച്ചു, ഇവിടെ ഒരു ഐടി ഹബ്ബ് പണിയാനുള്ള സ്ഥലം കണ്ടെത്താമോ എന്ന്. ഉടൻ തന്നെ ജി.എം. മാപ്പില്‍ നോക്കി അഞ്ചേക്കറോളം വരുന്ന സ്ഥലം കണ്ടെത്തി. സ്റ്റേഷനോട് അടുത്ത് വരുന്ന സ്ഥലമാണ് അത്. ആ പ്രദേശം വികസിപ്പിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അവിടെ നാളെ ഒരു സുന്ദരമായ ഐടി ഹബ്ബ് ഉണ്ടാക്കാൻ സാധിക്കും. അങ്ങനെയാണെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ അക്ഷരങ്ങളുടെ നഗരമായ കോഴിക്കോടിന് നല്ലൊരു ഐടി ഹബ്ബ് ലഭ്യമാകും’ അശ്വിനി വൈഷ്ണവ് പറഞ്ഞു.

എന്തായാലും ഒന്നുമില്ലായ്മയില്‍ നിന്നും കോഴിക്കോടിന് ഒരു ഐ ടി പാർക്ക് കിട്ടാൻ പോകുന്നതിന്റെ ഞെട്ടലിലാണ് ബന്ധപ്പെട്ട അധികൃതർ. അതേസമയം കെ.റെയിലിന്റെ സാധ്യതകള്‍ തുറന്നിട്ട മന്ത്രി സംസ്ഥാനത്തെ പാത ഇരട്ടിപ്പിക്കലിന് പ്രഥമ പരിഗണന നല്‍കുന്നതായും വ്യക്തമാക്കി.

റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷ, സിഗ്നലിംഗ് സംവിധാനങ്ങള്‍, പാതയിലെ വികസന സംരംഭങ്ങളുടെ പുരോഗതി എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതിനാണ് മന്ത്രി വിൻഡോ ട്രെയിലിംഗ് പരിശോധന നടത്തിയത്.

1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണം; പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്‍റെ നോട്ടീസ്

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ്.

കഴിഞ്ഞ ഏഴ് വർഷത്തെ കുടിശ്ശിക ചൂണ്ടികാട്ടിയാണ് വകുപ്പിന്‍റെ നോട്ടീസ്. ജിഎസ്ടിയില്‍ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ്. നോട്ടീസിന് വിശദീകരണം നല്‍കുമെന്ന് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നല്‍കുന്ന വസ്ത്രങ്ങളില്‍ നിന്നുള്ള തുക, ചിത്രങ്ങളും ശില്‍പ്പങ്ങളും വില്‍ക്കുന്നതില്‍ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തില്‍ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി വകുപ്പ് പറയുന്നത്. നികുതി അടയ്ക്കുന്നില്ലെന്ന രഹസ്യ വിവരത്തെ തുടർന്ന് മതിലകം ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. സേവനവും ഉല്‍പ്പനങ്ങളും നല്‍കുമ്ബോള്‍ ജിഎസ്ടി ഭരണസമിതി വാങ്ങുന്നുണ്ടെങ്കില്‍ അത് അടയ്ക്കുന്നില്ലെന്ന് കണ്ടെത്തി. എന്നാല്‍ ക്ഷേത്രത്തിന് പല ഇളവുകള്‍ ഉണ്ടെന്നും ഈ കാലയളവില്‍ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നാണ് ക്ഷേത്രം വിശദീകരണം നല്‍കിയത്. മൂന്ന് ലക്ഷം ജിഎസ്ടി അടച്ചതായും മറുപടി നല്‍കി. ഈ മറുപടി തള്ളിയാണ് കഴിഞ്ഞ മാസം വീണ്ടും നോട്ടീസ് നല്‍കിയത്.

1.57 കോടി രൂപ നികുതി അടയ്ക്കണമെന്നാണ് നോട്ടീസ്. 2017 മുതലുള്ള ഏഴ് വർഷത്തെ കുടിശികയാണിത്. തുക അടച്ചില്ലെങ്കില്‍ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസില്‍ പറയുന്നു. ഭരണസമിതി അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കുടിശികയില്‍ 77 ലക്ഷം വീതം കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ക്ക് ലഭിക്കേണ്ട ജിഎസ്ടി വിഹിതമാണ്. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന പ്രളയ സെസാണ്. പുതിയ നോട്ടീസ് സാമ്ബത്തിക വിദഗ്ദരുമായി ചർച്ച ചെയ്തുവരുകയാണെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി മഹേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര ജിഎസ്ടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്ന ഇത്രയും തുക അടയ്ക്കേണ്ടിവരില്ലെന്നും ഇതില്‍ വ്യക്തവരുത്തി മറുപടി നല്‍കുമെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം.

ഇതൊക്കെയെന്ത്?. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ മതി, കൊതുക് ഏഴയലത്തു വരില്ല VM TV NEWS LIVE

പല വീടുകളിലും കൊതുകുകള്‍ ഒരു ശല്യക്കാരനാണ്. എന്നാല്‍ ഇവരെ തുരത്താന്‍ വളരെ എളുപ്പമാണ്. അതിനായ് വായ് വട്ടമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയുടെ പ്ലാസ്റ്റിക് അടപ്പില്‍ 1 ടേബിള്‍ സ്പൂണ്‍ പച്ച വെളിച്ചെണ്ണ എടുക്കുക.

അതിലേക്ക് 1 അല്ലെങ്കില്‍ 2 പരല്‍ പച്ചക്കര്‍പ്പൂരം ഇടുക. പിന്നീട് മുറിയുടെ എവിടെയെങ്കിലും നിലത്ത് വെക്കുക. പച്ചക്കര്‍പ്പുരം അലിഞ്ഞ് തീരുന്നത് വരെ കൊതുക് അവിടെ വരില്ല.

തീരുന്നതിനനുസരിച്ച്‌ കര്‍പ്പൂരം അടപ്പിനുള്ളിലുള്ള വെളിച്ചെണ്ണയില്‍ ഇടാം. വെളിച്ചെണ്ണ പച്ച നിറമാകുന്നത് വരെ ഇത് തുടരുക. ഇങ്ങനെ ചെയ്യുന്ന മുറികളില്‍ കൊതുക് അടുക്കില്ല. നമ്മുക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന മണവും ഉണ്ടാകില്ല.

ഇനി കുപ്പിയില്‍ ശേഖരിച്ച പച്ച നിറമുള്ള വെളിച്ചെണ്ണ തടിയില്‍ പ്രയോഗിച്ചാല്‍ ഫര്‍ണിച്ചറുകളിലെ തടി തുരക്കുന്ന പ്രാണികളെയും അകറ്റാന്‍ സാധിക്കും. പച്ചകര്‍പ്പൂരം അങ്ങാടി മരുന്ന് കടയില്‍ ലഭ്യമാകും.

ഒടിപി വരുന്ന സമയത്ത് പാര്‍സല്‍ മാറ്റി, തിരിച്ച്‌ നല്‍കും, ആമസോണില്‍ നിന്ന് 1.29 കോടി തട്ടിയ യുവാക്കള്‍ പിടിയില്‍ VM TV NEWS LIVE

മംഗളൂരു: ആമസോണ്‍ വഴി പുതിയ രീതിയില്‍ തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യക്കാർ മംഗളൂരുവില്‍ അറസ്റ്റില്‍. രണ്ട് രാജസ്ഥാൻ സ്വദേശികളെയാണ് മംഗളൂരുവിലെ ഉർവ പൊലീസ് പിടികൂടിയത്.

എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി 1.29 കോടി രൂപയുടെ സാധനങ്ങള്‍ തട്ടിയ ഇവർ ഇതെല്ലാം മറിച്ച്‌ വിറ്റതായും പൊലീസ് കണ്ടെത്തി. ആമസോണ്‍ ഡെലിവറി എക്സിക്യൂട്ടീവിനെ പറ്റിക്കുന്ന തരം തട്ടിപ്പാണ് രാജസ്ഥാൻ സ്വദേശികളായ രാജ് കുമാർ മീണ, സുഭാഷ് ഗുർജർ എന്നീ യുവാക്കള്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി പല സംസ്ഥാനങ്ങളിലായി നടത്തി വന്നത്.

ഇവരുടെ തട്ടിപ്പിന്‍റെ രീതി പൊലീസ് വിശദീകരിക്കുന്നതിങ്ങനെയാണ്.

കള്ളപ്പേരില്‍ ഓരോ ഇടങ്ങളില്‍ ഹോം സ്റ്റേകളിലോ സ‍ർവീസ് അപ്പാർട്ട്മെന്‍റുകളിലോ ആയി ഇവർ മുറിയെടുക്കും. എന്നിട്ട് ആമസോണില്‍ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ഓർഡർ ചെയ്യും. മാക് ബുക്കും ഐഫോണും സോണി ക്യാമറയും അങ്ങനെ വാങ്ങുന്നവയെല്ലാം വില പിടിപ്പുള്ളവ. ഇവയെല്ലാം ക്യാഷ് ഓണ്‍ ഡെലിവറിയായിട്ടാകും ഓർഡർ ചെയ്യുക. ഡെലിവറി എക്സിക്യൂട്ടീവ് സാധനങ്ങളുമായി എത്തിയാല്‍ ഒരാള്‍ വാതില്‍ തുറന്ന് സാധനങ്ങള്‍ വാങ്ങി അകത്തേക്ക് പോകും. രണ്ടാമൻ ഡെലിവറി ഒടിപി നല്‍കാനെന്ന പേരില്‍ വാതിലിനരികെ നില്‍ക്കും. ഒടിപി വന്നില്ലെന്നോ, തെറ്റായ ഒടിപിയാണെന്നോ ഒക്കെ പറഞ്ഞ് രണ്ടാമൻ ഡെലിവറി എക്സിക്യൂട്ടീവിനെ ആശയക്കുഴപ്പത്തിലാക്കും.

എക്സിക്യൂട്ടീവ് പുറത്ത് കാത്ത് നില്‍ക്കുന്ന സമയത്ത് സാധനങ്ങള്‍ വാങ്ങി അകത്തേക്ക് പോയയാള്‍ പെട്ടിയിലുള്ള സാധനങ്ങളെല്ലാം പുറത്തെടുത്ത് അതിന് പകരം അതേ ഭാരമുള്ള മറ്റേതെങ്കിലും വസ്തു അകത്ത് വച്ച്‌ വ്യാജടേപ്പ് ഒട്ടിച്ച്‌ തിരികെ കൊണ്ട് വരും. ഒടിപി വരുന്നതില്‍ പ്രശ്നമുണ്ടെന്നും ഇതേ സാധനം നാളെ വാങ്ങിക്കോളാം എന്നും പറഞ്ഞ് ഇവർ ഡെലിവറി എക്സിക്യൂട്ടീവിനെ തിരിച്ചയക്കും. കയ്യിലുള്ളത് ഒറിജിനല്‍ വസ്തുവല്ലെന്ന് തിരിച്ചറിയാതെ എക്സിക്യൂട്ടീവ് മടങ്ങുകയും ചെയ്യും. സാധനം കിട്ടിയാലുടൻ ഇവരിവിടെ നിന്ന് മുങ്ങും. ഏതെങ്കിലും മാർക്കറ്റില്‍ സാധനങ്ങള്‍ മറിച്ച്‌ വില്‍ക്കും.

സമാനമായ രീതിയില്‍ ഒന്നരക്കോടിയോളം രൂപയുടെ സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ ശേഷമാണ് ഇരുവരെയും പൊലീസ് പിടികൂടുന്നത്. തമിഴ് നാട് അടക്കം എട്ട് സംസ്ഥാനങ്ങളിലെ പൊലീസ് ഇവർക്കായി വല വിരിച്ചിരുന്നു. ഇവർക്ക് സാധനങ്ങളെത്തിച്ച്‌ നല്‍കിയ ആമസോണ്‍ പാർട്ണറായ ലോജിസ്റ്റിക് കമ്ബനിയായ മഹീന്ദ്ര ലോജിസ്റ്റിക്സ് തട്ടിപ്പിനേക്കുറിച്ച്‌ വളരെപ്പെട്ടന്ന് തന്നെ വിവരം നല്‍കിയത് കൊണ്ടാണ് ഇത്തവണ ഇവരെ പിടികൂടാനായത് എന്ന് മംഗളൂരു പൊലീസ് പറയുന്നത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ ശക്തമാകുന്നു; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് BREAKING NEWS VM TV NEWS

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ ശക്തമാകുന്നു വരും മണിക്കൂറുകളില്‍ കോട്ടയം, പാലക്കാട് & മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 05 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു

കനത്ത മഴയെ തുടർന്ന് ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു . മലമ്ബുഴ ഡാം പരമാവധി ജലനിരപ്പായ 115.06 മീറ്ററിലേക്ക് ഉടൻ എത്തും. 2018ന് ശേഷം ആദ്യമായാണ് മലമ്ബുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലേക്ക് എത്തുന്നത്. പരമാവധി ജലനിരപ്പില്‍ എത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ കൂടുതല്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിലും നിയന്ത്രണമുണ്ടാകും.

നീണ്ടൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു… VM TV NEWS LIVE

നീണ്ടൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടമുണ്ടായത്. ഇടിമിന്നലേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്ന ഇരുവരേയും അതുവഴി ഓട്ടോറിക്ഷയിലെത്തിയ കുടമാളൂര്‍ സ്വദേശികളായ യുവാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ബൈക്കിലായിരുന്നു ഇരുവരും കൈപ്പുഴ കാറ്റിലെത്തിയത്.

വളരെ ശക്തമായ കാറ്റും മഴയും ഈ സമയത്തുണ്ടായിരുന്നു. സന്ദര്‍ശകരുടെ എണ്ണവും കുറവായിരുന്നു. പാടശേഖരത്തിലുള്ള പ്രദേശമായതിനാല്‍ വഴിയില്‍ പെട്ടെന്നുതന്നെ വെള്ളംനിറഞ്ഞു. അതിനാല്‍ ഇരുവരും ഇടിമിന്നലേറ്റ് കിടന്നത് ആരും കണ്ടില്ല. കുടമാളൂര്‍ സ്വദേശികളായ നാലുയുവാക്കളാണ് യാദൃച്ഛികമായാണ് ഇടിമിന്നലേറ്റ് കിടക്കുന്നത് കണ്ടത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ഇരുവര്‍ക്കും ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിവരുന്നു.