കുഴപ്പിക്കുന്ന ഐഫോണ്‍ ഫീച്ചര്‍; കള്ളനും പൊലീസിനും ഒരുപോലെ ‘ആപ്പ്’ VM TV NEWS CHANNEL

ന്യൂയോര്‍ക്ക്: ആപ്പിളിന്‍റെ പുതിയ സുരക്ഷാ ഫീച്ചർ കള്ളൻമാർക്ക് മാത്രമല്ല പൊലീസുകാർക്കും ആപ്പാകുന്നുവെന്ന് റിപ്പോർട്ട്.

ആപ്പിളിന്‍റെ ഐഒഎസ് 18.1ലെ പുതിയ സുരക്ഷാ ഫീച്ചറാണ് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഫോറൻസിക് പരിശോധനയ്ക്ക് സൂക്ഷിച്ചിരുന്ന ചില ഐഫോണ്‍ മോഡലുകള്‍ സ്വന്തമായി റീബൂട്ട് ചെയ്യുന്നത് യുഎസിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത് സംബന്ധിച്ച ആശങ്കകള്‍ ഉയർന്നുവന്നത്.

ഐഫോണിന്‍റെ സുരക്ഷാ ഫീച്ചറുകള്‍ മറികടക്കുന്നതില്‍ ഇത് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പറയുന്നു. റീബൂട്ടുകള്‍ക്ക് കാരണമാകുന്നത് ഐഒഎസ് 18.1ലുള്ള പുതിയ ഫീച്ചറാണെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

iOS 18.1 ഐഫോണില്‍ ‘ഇൻആക്ടിവിറ്റി റീബൂട്ട്’ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട് എന്ന് 404 മീഡിയ റിപ്പോർട്ട് ചെയ്യുന്നതായി ഗാഡ്‌ജറ്റ്‌സ്360യിലെ വാര്‍ത്തയില്‍ പറയുന്നു. ഡിട്രോയിറ്റിലെ പൊലീസ് ഉദ്യോഗസ്ഥരാണ് സ്റ്റോറേജില്‍ ഫോറൻസിക് പരിശോധനയ്ക്കായി സൂക്ഷിച്ചിരുന്ന ചില ഐഫോണ്‍ യൂണിറ്റുകള്‍ റീബൂട്ട് ചെയ്യുന്നതായി കണ്ടെത്തിയത്. പിടിച്ചെടുത്ത ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി രൂപകല്പന ചെയ്ത ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ അണ്‍ലോക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഐഫോണിനെ മറ്റ് ഉപകരണങ്ങളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇതുവഴി കസ്റ്റഡിയിലുള്ള ഐഫോണുകള്‍ റീബൂട്ട് ചെയ്യുന്നതിനുള്ള സിഗ്നല്‍ അയച്ചുവെന്നുമുള്ള മിഷിഗണ്‍ പൊലീസ് രേഖയും 404 മീഡിയ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഈ വാദം നിരാകരിച്ച്‌ ഒരു സുരക്ഷാ ഗവേഷകൻ രംഗത്ത് വന്നിട്ടുണ്ട്. ഫോണിന്‍റെ നെറ്റ്‌വർക്ക് നിലയുമായി ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്ന സുരക്ഷാ ഫീച്ചറിന് ബന്ധമൊന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ആദ്യമായിട്ടല്ല ഇത്തരമൊരു ഫീച്ചർ ആപ്പിള്‍ അവതരിപ്പിക്കുന്നത്. 2016-ല്‍ എഫ്ബിഐയ്‌ക്കായി ഒരു ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാൻ കമ്ബനി വിസമ്മതിച്ചിരുന്നു. എന്നാല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാൻ എഫ്ബിഐ ഒടുവില്‍ ഒരു മൂന്നാം കക്ഷിയെ ഉപയോഗിക്കുകയായിരുന്നു. അതിന് പിന്നാലെ ആപ്പിള്‍ അതിന്‍റെ സ്മാർട്ട്‌ഫോണുകളില്‍ യുഎസ്ബി ഡീബഗ്ഗിംഗ് പ്രവർത്തനരഹിതമാക്കുന്ന ഒരു ക്രമീകരണം ചേർക്കുകയായിരുന്നു.

ഈ പണി ബിഎസ്‌എന്‍എല്ലിനിട്ടാണ്; 100 രൂപ പോലുമില്ലാത്ത റീച്ചാര്‍ജ് പ്ലാനുമായി ജിയോ! ഡാറ്റയും കോളും എസ്‌എംഎസും

ദില്ലി: രാജ്യത്ത് ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകിയിരിക്കേ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച്‌ റിലയന്‍സ് ജിയോ.

ഭാരതി എയര്‍ടെല്‍, ബിഎസ്‌എന്‍എല്‍ എന്നീ എതിരാളികള്‍ക്ക് ചങ്കിടിപ്പ് സമ്മാനിക്കുന്ന ജിയോയുടെ റീച്ചാര്‍ജ് പ്ലാനാണിത്. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളുമായി കളംനിറയുന്ന ബിഎസ്‌എന്‍എല്ലിനാണ് ജിയോയുടെ നീക്കം കൂടുതല്‍ തലവേദന സൃഷ്ടിക്കുക.

91 രൂപയാണ് റിലയന്‍സ് ജിയോയുടെ റീച്ചാര്‍ജിന്‍റെ വില. അണ്‍ലിമിറ്റഡ് കോളിംഗ്, 3ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിന്‍റെ സവിശേഷതകള്‍. 28 ദിവസത്തേക്ക് ആകെ 3 ജിബി ഡാറ്റയാണ് 91 രൂപ റീച്ചാര്‍ജില്‍ ജിയോ നല്‍കുന്നത്. 100 എംബിയുടെ ഡെയ്‌ലി ലിമിറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഡാറ്റ പരിധി കഴിഞ്ഞാല്‍ 200 എംബി അധിക ഡാറ്റ ലഭിക്കും. അധികം ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള റീച്ചാര്‍ജ് പ്ലാനാണിത്. സ്ഥിരമായി റീല്‍സ് കാണുന്നവരെ പോലുള്ള ഉപഭോക്താക്കള്‍ക്ക് ഈ പ്ലാന്‍ മതിയാവില്ല. 50 സൗജന്യ എസ്‌എംഎസും ജിയോയുടെ 91 രൂപ റീച്ചാര്‍ജില്‍ ലഭിക്കും.

ജിയോ കണ്ടന്‍റ് സര്‍വീസുകളായ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയിലേക്ക് ആക്സസും 91 രൂപ റീച്ചാര്‍ജ് പ്ലാനില്‍ ലഭിക്കും. മൈജിയോ, ജിയോ ഡോട് കോം എന്നിവയും ജിയോ ഔട്ട്‌ലറ്റുകളും വഴി ഉപഭോക്താക്കള്‍ക്ക് റീച്ചാര്‍ജ് ചെയ്യാം. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളാണ് റിലയന്‍സ് ജിയോ.

ഏറെക്കാലമായുള്ള ബന്ധം തകര്‍ന്നു; വീട്ടിലെത്തി ആണ്‍സുഹൃത്ത് യുവതിയെ തീകൊളുത്തി; ശേഷം ആത്മഹത്യ ചെയ്തു; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു VM TV NEWS CHANNEL

കൊല്ലം: കൊല്ലം അഴീക്കലില്‍ ആണ്‍സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. പ്രണയയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമായത്.

അഴീക്കല്‍ സ്വദേശിനി ഷൈജാമോളാണ് മരിച്ചത്. യുവതിയെ തീകൊളുത്തിയ ശേഷം സുഹൃത്തും സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷൈജ മോള്‍ മരിച്ചത്. 80 ശതമാനത്തില്‍ അധികം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.

ഇന്നലെ രാത്രിയാണ് ക്രൂരമായ സംഭവമുണ്ടായത്. ഇരുവരേയും തമ്മില്‍ വളരെ നാളത്തെ ബന്ധമുണ്ടായിരുന്നു. ഷൈജ മോളുടെ വീട്ടില്‍ വെച്ചാണ് ഷിബു ചാക്കോ കൃത്യം നടത്തിയത്. കോട്ടയം പാലാ സ്വദേശിയാണ് ഷിബു ചാക്കോ. ഷൈജാമോളുടെ അഴീക്കലിലെ വീട്ടിലെത്തിയ ഇയാള്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചത്. ശേഷം ഷിബു ചാക്കോ സ്വയം തീകൊളുത്തി. സംഭവത്തില്‍ ഷിബു ചാക്കോ ഇന്നലെ രാത്രി തന്നെ മരിച്ചു.

ഷൈജാമോള്‍ ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചിരുന്നു. ശേഷം ഷിബു ചാക്കോയുമായി ഏറെക്കാലം ഒരുമിച്ച്‌ കഴിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറയുന്നു. എന്നാല്‍ പിന്നീടുണ്ടായ അകല്‍ച്ച ഇരുവർക്കുമിടയില്‍ തർക്കങ്ങള്‍ക്ക് കാരണമായി. ഇതാണ് ഷിബു ചാക്കോയെ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ ഓച്ചിറ പോലീസ് അന്വേഷണം തുടരുകയാണ്.

എറണാകുളം ശിവക്ഷേത്രത്തിന് സമീപം ആരംഭിച്ചനോണ്‍ വെജ് കഫെക്ക് ഒരു ദിവസത്തെ മാത്രം ആയുസ്സ് !ഭക്തരുടെ പ്രതിഷേധതേത്തുടര്‍ന്ന് അടച്ച്‌പൂട്ടി VM TV NEWS

എറണാകുളം ശിവക്ഷേത്രത്തിന് സമീപം ആരംഭിച്ച നോണ്‍ വെജ് കഫെ അടച്ചുപൂട്ടി. ഭക്തരുടെ പ്രതിഷേധത്തെ തുടർന്നാണ് ഈ നടപടി .കഫെയ്‌ക്ക് കോർപ്പറേഷൻ ലൈസൻസ് അനുവദിച്ചിരുന്നില്ലെന്ന് ദേവസ്വം ഓഫീസർ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു എറണാകുളം ശിവ ക്ഷേത്രത്തിന്റെ കിഴക്കേ നടയായ ദർബാർ ആർട്ട് ഗ്യാലറിക്ക് സമീപമാണ് മാംസ ഭക്ഷണം വില്‍ക്കുന്ന റെസ്റ്റോറന്റ് ആരംഭിച്ചത്.

ക്ഷേത്രത്തിലെ ആചാരപ്രകാരം ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്തു മാംസ വില്‍പ്പന നടത്തുന്നത് ഭക്തർ ചൂണ്ടിക്കാണിച്ചതോടെ ദേവസ്വം ബോർഡും എറണാകുളം എംഎല്‍എയും വിഷയത്തില്‍ ഇടപെട്ടിരുന്നു.സമൂഹ മാദ്ധ്യമങ്ങളില്‍ റെസ്റ്റോറന്റിനെ കുറിച്ചുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു . ഇതേതുടർന്ന് വൻ വിവാദമാണ് ഉണ്ടായത് .റെസ്റ്റോറന്റ് ആരംഭിച്ചത് ദേവസ്വം അറിഞ്ഞില്ലെന്നും ദേവസ്വം ഓഫീസർ വ്യക്തമാക്കി. ഒരു ദിവസം മാത്രമാണ് റെസ്റ്റോറന്റ് പ്രവർത്തിച്ചിട്ടുള്ളത്. ശ്രദ്ധയില്‍പെട്ടപ്പോള്‍ ഇടപെടുകയായിരുന്നു. ക്ഷേത്ര പരിസരത്ത് മത്സ്യ മാംസങ്ങള്‍ വില്‍ക്കാൻ പാടില്ലെന്നിരിക്കെയാണ് റെസ്റ്റോറന്റ് തുടങ്ങിയത്. ദർബാർ ഹാള്‍ ഗ്രൗണ്ട് എറണാകുളം ശിവക്ഷേത്രത്തിലെ പൂരപ്പറമ്ബാണ്. ടൂറിസം വകുപ്പിന് കീഴിലുള്ള ഗ്രൗണ്ടിലെ ഫുഡ് സ്റ്റാളുകള്‍ മത്സ്യ,മാംസാദികള്‍ വില്‍ക്കരുതെന്ന നിബന്ധനയോടെയാണ് ലേലം ചെയ്യാറുള്ളത്.

പ്രശ്നങ്ങള്‍ക്കിടയിലും സമ്ബത്ത് കളയാതെ മീര ബുദ്ധിപരമായി നീങ്ങി; നവ്യയും കാവ്യയും വരുമാന ശ്രോതസ് മാറ്റി

മലയാള സിനിമാ രംഗത്ത് ഒരു കാലത്ത് ഏറ്റവും തിരക്കേറിയ നായിക നടിമാരായിരുന്നു മീര ജാസ്മിനും കാവ്യ മാധവനും നവ്യ നായരും.

പ്രേക്ഷക മനസില്‍ സ്ഥിര സ്ഥാനം നേടിയ അവസാന ജനറേഷനിലെ നായിക നടിമാരാണ് ഇവരെന്ന് സിനിമാ ലോകം പറയുന്നു. മൂവർക്കും ശേഷം വന്ന ന‌ടിമാരില്‍ പലരും വലിയ ചലനമുണ്ടാക്കാനാകാതെ കുറച്ച്‌ സിനിമകള്‍ ചെയ്ത് കരിയറില്‍ നിന്ന് അകന്നു. 2000 ത്തിന്റെ തുടക്ക വർഷങ്ങളില്‍ മലയാളത്തില്‍ സജീവമായിരുന്നു കാവ്യയും നവ്യയും മീരയും.

2010 ന് ശേഷമാണ് ഇവർ സിനിമാ ലോകത്ത് നിന്നും അകന്ന് തുടങ്ങിയത്. 2010 ലാണ് നവ്യ വിവാഹിതയാകുന്നതും ഇടവേളയെടുക്കുന്നതും. മീരയുടെ ഗ്രാഫില്‍ ഈ കാലയളവില്‍ ഇടിവ് സംഭവിച്ചു. നടി സിനിമാ രംഗത്ത് സജീവമല്ലാതായി. കാവ്യക്ക് അവസരങ്ങള്‍ കുറഞ്ഞെങ്കിലും വലിയ സിനിമകളുടെ ഭാഗമാകാൻ നടിക്ക് സാധിച്ചു.

ഇന്ന് നവ്യയും മീരയും സിനിമാ രംഗത്തേക്ക് തിരിച്ചെത്തി സജീവമാണ്. കാവ്യ 2016 ന് ശേഷം അഭിനയിച്ചിട്ടില്ല. സിനിമയല്ല ഇന്ന് പ്രധാനമായും മൂവരുടെയും വരുമാന മാർഗം. മൂന്ന് പേരും മൂന്ന് മേഖലകളില്‍ കഴിവ് തെളിയിച്ചു. അഭിനയത്തോടൊപ്പം നൃത്തവും നവ്യയുടെ കരിയറാണ്. നൃത്ത വിദ്യാലയവും നവ്യക്കുണ്ട്. മാതംഗി എന്ന നവ്യയുടെ നൃത്ത വിദ്യാലയത്തില്‍ നിരവധി കുട്ടികള്‍ പഠിക്കുന്നുണ്ട്. ഒരുപാട് വേദികളില്‍ നവ്യയിന്ന് നൃത്തം ചെയ്യുന്നുമുണ്ട്.

തിരക്ക് പിടിച്ച്‌ നവ്യ ഇന്ന് സിനിമകള്‍ ചെയ്യുന്നില്ല. അടുത്തിടെയാണ് നടി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. മറുവശത്ത് മീര സിനിമകളില്‍ നിന്ന് അകന്ന് തുടങ്ങിയ കാലത്തേ വരുമാന ശ്രോതസ് മാറ്റി. ദുബായിലാണ് വർഷങ്ങളായി മീര താമസിക്കുന്നത്. ഇൻവെസ്റ്റ്മെന്റിലേക്കും ട്രേഡിംഗിലേക്കും നടി തിരിഞ്ഞു. മീരയുടെ ജീവിത ഉപാധി ഇന്ന് സിനിമയല്ല, മീര വലിയൊരു ബിസിനസുമായി ബന്ധപ്പെട്ട് ജീവിക്കുകയാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് ഒരിക്കല്‍ പറയുകയുണ്ടായി.

നവ്യയെയും കാവ്യയെയും അപേക്ഷിച്ച്‌ കൂടുതല്‍ തിരക്കേറിയ നടി മീരയായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരേ പോലെ ജനപ്രീതി ലഭിച്ച നടി. വലിയ തുക മീരയ്ക്ക് അക്കാലത്ത് പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. ഇൻവെസ്റ്റ്മെന്റുകള്‍ക്കും ബിസിനസുകള്‍ക്കും സിനിമയിലെ സമ്ബാദ്യം മീരയ്ക്ക് ഉപകരിച്ചു. സിനിമകളില്‍ സജീവമായിരുന്ന കാലത്തേക്കാള്‍ ‘ലാവിഷ്’ ജീവിതമാണ് ഇന്ന് മീരയ്ക്ക്. ഇന്ന് സിനിമകളും ഇടയ്ക്ക് ചെയ്യുന്നു. വിവാദങ്ങള്‍ വേട്ടയാടിയ സിനിമാ ലോകത്ത് അടിപതറാതെ മീര കൃത്യമായ നീക്കങ്ങളിലൂടെ സമ്ബത്ത് നിലനിർത്തി.

വിലക്കും ആരോപണങ്ങളുമെല്ലാം കാരണം മീര തുടരെ വിവാദങ്ങളിലായിരുന്നു ഒരു കാലത്ത്. എന്നാല്‍ കരിയറിലെ തിരിച്ചടികള്‍ തന്റെ ജീവിതത്തെ ബാധിക്കാതിരിക്കാൻ മീര ശ്രദ്ധിച്ചു. സിനിമകള്‍ കുറച്ച്‌ തുടങ്ങിയ കാലത്ത് തന്നെ കാവ്യ ലക്ഷ്യ എന്ന തന്റെ വസ്ത്ര സ്ഥാപനം തുടങ്ങിയിട്ടുണ്ട്. നടിയുടെ പിതാവ് നേരത്തെ വസ്ത്ര വ്യാപാരത്തില്‍ പരിചയ സമ്ബന്നനാണ്. ഇന്ന് കാവ്യയുടെ സ്ഥാപനം കേരളത്തില്‍ അറിയപ്പെടുന്ന ബ്രാൻഡാണ്. കാവ്യ ധരിക്കുന്ന വസ്ത്രങ്ങളില്‍ മിക്കതും ലക്ഷ്യയുടേതാണ്. ഇത് ഈ ബ്രാൻഡിലേക്ക് കൂടുതല്‍ ജനശ്രദ്ധ ലഭിക്കാൻ സഹായിക്കുന്നു. സിനിമാ രംഗത്തേക്ക് തിരിച്ച്‌ വരാൻ കാവ്യ തയ്യാറായിട്ടില്ല.

‘സ്കൂളില്‍ പഠിക്കുമ്ബോള്‍ മുതലുള്ള സ്നേഹം, മോഹൻലാലിന് ദിവസം അഞ്ച് കാര്‍ഡാണ് അയച്ചിരുന്നത്’: സുചിത്ര VM TV NEWS CHANNEL

സ്കൂള്‍ പഠനകാലം മുതല്‍ മോഹൻലാലിനെ ഇഷ്ടമായിരുന്നെന്ന് താരത്തിന്റെ ഭാര്യ സുചിത്ര. മോഹൻലാലിനോട് ആരാധന കാരണം ദിവസം അഞ്ച് കാർഡുകളാണ് അയച്ചിരുന്നതെന്നും താരത്തിന്റെ പിന്നാലെയായിരുന്നു താനെന്നുമാണ് സുചിത്ര പറഞ്ഞത്.

രേഖാ മേനോന്റെ എഫ്ടിക്യൂ വിത്ത് രേഖാ മേനോന്‍ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് സുചിത്ര മനസ്സുതുറന്നത്.

മോഹൻലാലിന്റെ എല്ലാ സിനിമകളും കാണാറുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടില്ല. പിന്നീടാണ് ഇഷ്ടപ്പെട്ടു തുടങ്ങിയത്. അതോടെ ട്യൂഷൻ പഠിപ്പിക്കാനെത്തുന്ന അധ്യാപകനുമായി മോഹൻലാലിനെക്കുറിച്ച്‌ സംസാരിക്കുമായിരുന്നു എന്നാണ് സുചിത്ര പറഞ്ഞത്. ആദ്യമായി മോഹൻലാലിനെ കണ്ടതിനെക്കുറിച്ചും സുചിത്ര പറഞ്ഞു.

ആദ്യമായി മോഹന്‍ലാലിനെ കണ്ടത് തിരുവനന്തപുരത്ത് പ്രൊഡ്യൂസര്‍ വിശാഖ് സുബ്രഹ്മണ്യന്റെ അച്ഛന്റെ കല്യാണത്തിന് പോയപ്പോഴാണ്. അതുവരെ അദ്ദേഹത്തെ സിനിമയിലാണ് കണ്ടത്. കോഴിക്കോട്ടെ തയേറ്ററുകളില്‍ പോയാണ് അന്ന് ഞാന്‍ സിനിമകള്‍ കണ്ടിരുന്നത്. ചേട്ടന്റെ പണ്ടത്തെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അന്ന് മോഹന്‍ലാലിന് ഒരുപാട് കാര്‍ഡുകള്‍ അയച്ചിരുന്നു. ഞാനാണ് അയച്ചതെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ഒരു ദിവസം മിനിമം അഞ്ച് കാര്‍ഡുകള്‍ അയച്ചിരുന്നു. അന്നൊക്കെ ഞാന്‍ അദ്ദേഹത്തെ സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്.- സുചിത്ര പറഞ്ഞു.

തനിക്ക് വിവാഹം ആലോചിച്ച്‌ തുടങ്ങിയ സമയത്താണ് മോഹൻലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്‍പ്പര്യമുണ്ടെന്നും വീട്ടുകാരോട് പറയുന്നത്. മോഹന്‍ലാലും സുകുമാരി ആന്റിയും അടുത്ത ബന്ധമായിരുന്നു. ആ വഴിക്കാണ് ആലോചന നടന്നത്. – സുചിത്ര കൂട്ടിച്ചേർത്തു.

ചേലക്കരയില്‍ പോലീസിന് പണി കൊടുത്ത് അന്‍വര്‍; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വഴിയില്‍ കുടുങ്ങി VM TV NEWS CHANNEL

തൃശ്ശൂർ ചേലക്കരയില്‍ മുഖ്യമന്ത്രി പ്രചാരണം നടത്തവേ പോലീസിന് പണികൊടുത്ത് പി.വി.അന്‍വര്‍. ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍.കെ.സുധീറിന്റെ പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു.

ഇതോടെ പ്രചാരണ വാഹനങ്ങള്‍ ഒരുമിച്ച്‌ എത്തിച്ച്‌ അന്‍വര്‍ റാലി നടത്തി. ഇതോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം റോഡില്‍ കുടുങ്ങി.

ചേലക്കര ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തു. പോലീസും ഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും നടന്നു. മുപ്പത് പ്രചാരണ വാഹനങ്ങളാണ് അന്‍വര്‍ ഒരുമിച്ച്‌ ഇറക്കിയത്. പോലീസിനും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

മുഖ്യമന്ത്രിയുടെ വാ പോയ കോടാലി എന്ന പരാമര്‍ശത്തിനും അന്‍വര്‍ മറുപടി നല്‍കിയിട്ടുണ്ട്. ഉണങ്ങിദ്രവിച്ച തലയില്ലാ തെങ്ങാണ് മുഖ്യമന്ത്രിയെന്നും ചേലക്കരയില്‍ സിപിഎമ്മിന്റെ പകുതി വോട്ടുകള്‍ പോകുമെന്നുമാണ് അന്‍വര്‍ പറഞ്ഞത്.

തൃശ്ശൂർ ചേലക്കരയില്‍ മുഖ്യമന്ത്രി പ്രചാരണം നടത്തവേ പോലീസിന് പണികൊടുത്ത് പി.വി.അന്‍വര്‍. ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍.കെ.സുധീറിന്റെ പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു.

ഇതോടെ പ്രചാരണ വാഹനങ്ങള്‍ ഒരുമിച്ച്‌ എത്തിച്ച്‌ അന്‍വര്‍ റാലി നടത്തി. ഇതോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം റോഡില്‍ കുടുങ്ങി.

ചേലക്കര ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തു. പോലീസും ഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും നടന്നു. മുപ്പത് പ്രചാരണ വാഹനങ്ങളാണ് അന്‍വര്‍ ഒരുമിച്ച്‌ ഇറക്കിയത്. പോലീസിനും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

മുഖ്യമന്ത്രിയുടെ വാ പോയ കോടാലി എന്ന പരാമര്‍ശത്തിനും അന്‍വര്‍ മറുപടി നല്‍കിയിട്ടുണ്ട്. ഉണങ്ങിദ്രവിച്ച തലയില്ലാ തെങ്ങാണ് മുഖ്യമന്ത്രിയെന്നും ചേലക്കരയില്‍ സിപിഎമ്മിന്റെ പകുതി വോട്ടുകള്‍ പോകുമെന്നുമാണ് അന്‍വര്‍ പറഞ്ഞത്.

സ്വര്‍ണം വാങ്ങണമെങ്കില്‍ ഇന്ന് പോകാം; പൊന്നിന് വില കുത്തനെ കുറഞ്ഞു, അമ്ബരപ്പിക്കും നിരക്ക് VM TV NEWS CHANNEL

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവലിയില്‍ വന്‍ കുറവ്. വലിയ തുകയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. സ്വര്‍ണം വാങ്ങാന്‍ മികച്ച ദിവസമാണ് ഇന്ന്.

440 രൂപയാണ് പവന് കുറഞ്ഞത്. ഇന്ന് സ്വര്‍ണവില പവന് 57760 രൂപയാണ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 7220 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 5950 രൂപയിലേക്ക് എത്തിയിട്ടുണ്ട്.

യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും.

ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകള്‍ താത്പര്യപ്പെടുന്നു.

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

നവംബറിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

നവംബര്‍ 1 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ

നവംബര്‍ 2 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ

നവംബര്‍ 3 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 58,960 രൂപ

നവംബര്‍ 4 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 58,960 രൂപ

നവംബര്‍ 5 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ

നവംബര്‍ 6 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80 രൂപ ഉയര്‍ന്നു. വിപണി വില 58,920 രൂപ

നവംബര്‍ 7 – സ്വര്‍ണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകും; ഇടിമിന്നലിന് സാധ്യത, ജാഗ്രത VM TV NEWS EXCLUSIVE

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.

ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞ് ഞായറാഴ്ച രാവിലെ ആറിന് 124.60 അടിയിലെത്തി. തലേദിവസം ജലനിരപ്പ് 124.75 അടി ആയിരുന്നു.

കൊച്ചിയില്‍ നിന്ന് അരമണിക്കൂര്‍ കൊണ്ട് മാട്ടുപ്പെട്ടി; സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കല്‍ ഇന്ന്, ബോട്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം VM TV NEWS LIVE

കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കല്‍ ഇന്ന്.

രാവിലെ 9.30ന് മൂന്നാര്‍ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ പറക്കല്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്യും. മാട്ടുപ്പെട്ടി ഡാം പരിസരത്ത് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വരവേല്‍ക്കും.

ചെറുവിമാനത്തില്‍ 17 സീറ്റാണുള്ളത്. 30 സീറ്റുള്ളവയുമുണ്ട്. റണ്‍വേയ്ക്കുപകരം വെള്ളത്തിലൂടെ നീങ്ങിയാണ് പറന്നുയരുക. വെള്ളത്തില്‍ത്തന്നെ ലാന്‍ഡ് ചെയ്യും. വിമാനത്തിന്റെ വലിപ്പവും യാത്രികരുടെ എണ്ണവും അനുസരിച്ച്‌ വ്യത്യാസപ്പെടുമെങ്കിലും ആറടി ആഴമുള്ള ജലാശയത്തില്‍പ്പോലും സുരക്ഷിതമായി ഇറങ്ങാനാകും. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളിലൂടെയാണ് യാത്രക്കാര്‍ കയറുന്നതും ഇറങ്ങുന്നതും. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കുപുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്ബനാട്, മലമ്ബുഴ, ബേക്കല്‍ എന്നിവിടങ്ങളിലാകും വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കുക. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള സ്വകാര്യ കമ്ബനിയും സ്‌പൈസ് ജെറ്റും ചേര്‍ന്നാണ് ഡി ഹാവില്ലന്‍ഡ് കാനഡയുടെ സര്‍വീസ് നിയന്ത്രിക്കുന്നത്.പരീക്ഷണപ്പറക്കലിന് എത്തിയ ഡി ഹാവില്ലന്‍ഡ് കാനഡയുടെ സീപ്ലെയിന്‍ ഞായര്‍ പകല്‍ 3.30നാണ് കൊച്ചി കായലിലെ വാട്ടര്‍ഡ്രോമില്‍ പറന്നിറങ്ങിയത്. സീപ്ലെയിനിന് എല്ലാ സാങ്കേതികപിന്തുണയും നല്‍കുന്നത് സിയാലാണ്.

യാത്രാദൂരവും സമയവും കുറയുന്നത് സീപ്ലെയിനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കും. സംരംഭങ്ങളും തൊഴിലവസരങ്ങളും ഇതോടൊപ്പം വര്‍ധിക്കുമെന്നതും പ്രത്യേകതയാണ്. വ്യത്യസ്ത കേന്ദ്രങ്ങളെ ചേര്‍ത്തുള്ള പുതിയ ടൂറിസം പാക്കേജുകളും നിലവില്‍ വരും. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്‌കീമിലുള്ള പദ്ധതിയില്‍ താങ്ങാവുന്ന തരത്തിലാകും യാത്രാനിരക്കുകള്‍. സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിലൂടെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള പാക്കേജടക്കം വലിയ സാധ്യത തുറക്കുമെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു.

ബോട്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം, ഡ്രോണും അനുവദിക്കില്ല

ബോള്‍ഗാട്ടിയില്‍നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് പരീക്ഷണപ്പറക്കല്‍ നടത്തുന്ന സീപ്ലെയിനിന്റെ ഫ്‌ലാഗ് ഓഫ് നടക്കുന്നതിനാല്‍ ഇന്ന് രാവിലെ ഒമ്ബതുമുതല്‍ പകല്‍ 11 വരെ ബോട്ടുകള്‍ക്ക് നിയന്ത്രണമുണ്ടാകും. ടൂറിസ്റ്റ് ബോട്ട്, മീന്‍പിടിത്ത ബോട്ട്, ടൂറിസ്റ്റ് ബോട്ടുകള്‍, കെഎസ്‌ഐഎന്‍സി ബോട്ട്, ജലമെട്രോ, മറ്റ് സ്വകാര്യ ബോട്ടുകള്‍ തുടങ്ങിയവയ്ക്കെല്ലാം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു.

മറൈന്‍ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലംമുതല്‍ ബോള്‍ഗാട്ടി മേഖലവരെയും വല്ലാര്‍പാടംമുതല്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ടാങ്കര്‍ ബെര്‍ത്തുവരെയുമുള്ള മേഖലകളിലാണ് നിയന്ത്രണം. ഈ പ്രദേശങ്ങളില്‍ ഒരു ബോട്ടും സര്‍വീസ് നടത്താന്‍ പാടില്ല. തീരദേശ സുരക്ഷാസേനയുടെ കര്‍ശന നിയന്ത്രണത്തിലായിരിക്കും ഇവിടം. തീരദേശ പൊലീസിന്റെയും കര്‍ശന സുരക്ഷയുണ്ടാകും. പൊലീസിന്റെ പ്രത്യേക സൈറണും ഈ സമയത്തുണ്ടാകും.

ഡ്രോണ്‍ പറത്തുന്നതും അനുവദിക്കില്ല. നിലവില്‍ ഡ്രോണ്‍ നിരോധിതമേഖലയാണിത്. ഡ്രോണ്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. മറൈന്‍ഡ്രൈവില്‍ എല്ലാ സ്ഥലങ്ങളിലും പൊലീസിന്റെ കര്‍ശന നിരീക്ഷണമുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.