
അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കയത്ത് ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.ബൈക്ക് യാത്രികരായ തൃശൂര്‍ സ്വദേശി രോഹിത്, എറണാകുളം സ്വദേശിനി സോന എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. ഇരുവര്‍ക്കും സാരമായ പരുക്കേറ്റു.പത്ത് ബൈക്കുകളിലായി 20 പേരുടെ സംഘമാണ് ആനക്കയത്ത് എത്തിയത്. ഇവര്‍ക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. രോഹിത്തിന്റെ കാലില്‍ ചവിട്ടി തുമ്പിക്കൈകൊണ്ട് വലിച്ചെറിയാന്‍ ശ്രമിച്ചു. രോഹിത്തിനെയും സോനയേയും ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
