മാസങ്ങളായി കത്തി നില്ക്കുന്ന മണിപ്പൂര്‍ കലാപത്തിന് പിന്നാലെ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചേക്കുമെന്ന് സൂചന. ഉച്ചയ്ക്ക് ഒരുമണിക്ക് ബിരേന്‍ സിങ് ഗവര്‍ണറെ കാണും. മണിപ്പുരിൽ സംഘർഷം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് രാജിനീക്കം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടിട്ടും കലാപം നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
