
പെരുമ്പാവൂർ വേങ്ങൂരിൽ കാട്ടാന ആക്രമണം. പ്രഭാതസവാരിക്കിറങ്ങിയ രണ്ട് പേർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കൊടവത്തൊട്ടി വീട്ടിൽ രാഘവൻ, സുഹൃത്ത് എൽദോസ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാഘവന്റെ വാരിയെല്ലിനാണ് പരിക്കേറ്റത്. സുഹൃത്ത് എൽദോസ് ഓടിരക്ഷപ്പെട്ടു.
