
ഛത്തീസ്ഘട്ടിൽ ടി എസ് സിങ്ദോ ഉപമുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് വരാനിരിക്കേയാണ്സിങ്ദോയെ ഉപമുഖ്യമന്ത്രിയാക്കിയുള്ള അനുനയനീക്കം. ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി സിങ്ദോ ഭിന്നതയിലായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തർക്കം ഒഴിവാക്കാനാണ് ഇപ്പോൾ എഐസി സി ഇടപെടൽ എന്നാണ് സൂചന.
