
മാങ്ങാകൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍. അട്ടപ്പാടി ഷോളയൂര്‍ ചാവടിയൂരിലെ ജനവാസമേഖലയിലാണ് മാങ്ങാകൊമ്പനിറങ്ങിയത്. മാങ്ങാകൊമ്പനെ കാട് കയറ്റാന്‍ എത്തിയ ആര്‍ആര്‍ടി സംഘത്തിന് നേരെ കൊമ്പന് പാഞ്ഞടുത്തു.
ഏറെ പ്രയാസപ്പെട്ടാണ് ഒറ്റയാനെ കാടുകയറ്റിയത്. കൊമ്പന് വീണ്ടും കാടിറങ്ങുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
