
അട്ടപ്പാടി പാലൂരിൽ അമ്മയെ കാത്തിരുന്നിരുന്ന കുട്ടിയാന ചരിഞ്ഞു.കൃഷ്ണ എന്ന കുട്ടിയാനയാണ് ചരിഞ്ഞത്. ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പിൽ ആയിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്.പതിമൂന്നു ദിവസം അമ്മക്കായി കൃഷ്ണ എന്ന കുട്ടിയാന കാത്തിരുന്നിരുന്നെങ്കിലും ആനക്കുട്ടിയെ കൂട്ടാൻ അമ്മയാന എത്തിയിരുന്നില്ല. ഇക്കഴിഞ്ഞ ജൂൺ 15നാണ് പാലൂരിലെ സ്വകാര്യ തോട്ടത്തിൽ ഒരു വയസ്സുള്ള കാട്ടാനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് വനപാലകരും ദ്രുതപ്രതികരണസംഘവുമെത്തി കുട്ടിയാനയ്ക്ക് വെള്ളവും പുല്ലും പഴവും നൽകി.അവശതമാറിയതോടെ കുട്ടിയാനയെ കൃഷ്ണവനത്തിലെ കാട്ടാനക്കൂട്ടത്തിനൊപ്പം ചേർത്തിരുന്നു. എന്നാൽ വീണ്ടും കുട്ടിയാന കാടിറങ്ങുകയായിരുന്നു.
