
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ റിമാന്റ് പ്രതിയുടെ അക്രമം. കൊലക്കേസ് റിമാന്റ് പ്രതി കോട്ടയം സ്വദേശി ലുധീഷാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജയില്‍ ഉദ്യോഗസ്ഥരുമായിട്ടായിരുന്നു മല്‍പ്പിടുത്തം.രഹസ്യഭാഗത്ത് എന്തോ ഒളിപ്പിച്ചു കടത്തിയതായുള്ള സംശയത്തെ തുടര്‍ന്നാണ് പരിശോധനയ്ക്ക് എത്തിച്ചത്. എക്സറെ പരിശോധനയ്ക്ക് എത്തിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്.
