
പാലക്കാട് കൂട്ടുപാതയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം. മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തം അട്ടിമറി എന്ന് പാലക്കാട് നഗരസഭ പറഞ്ഞു. അതേസമയം
ബോധപൂർവ്വം മാലിന്യത്തിൽ തീ ഇട്ടതാണെന്ന് സംശയിക്കുന്നു എന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ് പറഞ്ഞു. ഫയർ ഫോഴ്സ് സംഘം എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
