പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ പുനര്‍ജനി തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി വിജിലന്‍സ്. വിദേശത്ത് നിന്ന് ഫണ്ട് ശേഖരിച്ച സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സതീശന് പറഞ്ഞ സ്ത്രീ ആരാണെന്നാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. അവര്‍ക്ക് ഫണ്ട് പിരിക്കാന്‍ അനുമതിയുണ്ടായിരുന്നോ എന്നും പിരിച്ച ഫണ്ട് നാട്ടിലേക്കെത്തിയോ എന്നത് സംബന്ധിച്ചും വിശദമായി അന്വേഷിക്കും.

ബര്‍മിംഗ് ഹാമില്‍ ഫണ്ട് പിരിച്ചത് ഒരു സ്ത്രിയാണെന്ന് വി.ഡി. സതീശന് നേരത്തേ പറഞ്ഞിരുന്നു. ആ സ്ത്രീയാണ് പറവൂരില്‍ ചെക്കുകള്‍ വിതരണം ചെയ്തതെന്നും സതീശന് പറഞ്ഞിരുന്നു.
