
റഷ്യക്കെതിരായ വാഗ്നര്‍ ഗ്രൂപ്പിന്റെ കലാപനീക്കത്തിന് പര്യവസാനം. റഷ്യക്കെതിരായ നീക്കത്തില്‍ നിന്ന് പിന്‍വാങ്ങാമെന്ന് വാഗ്നര്‍ ഗ്രൂപ്പ് അറിയിച്ചു. ബെലാറസ് പ്രസിഡന്റും വാഗ്നര്‍ ഗ്രൂപ്പ് തലവനും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. പിന്‍വാങ്ങാമെന്ന് യെവ്ജെനി പ്രിഗോഷിന് അറിയിച്ചതായി അലക്സാണ്ടര്‍ ലുക്കാഷെങ്കോ പറഞ്ഞു.
