ഡിജിറ്റൽ സർവ്വേ, കൃത്യതയുള്ളതും , കാലതാമസവുമില്ലാത്ത സേവനമെന്ന് മുഖ്യമന്ത്രി . സർവ്വേ സംബന്ധപരാതികൾ ഒഴിവാക്കുമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നത് മെച്ചപ്പെട്ട സേവനമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു .
അതോടൊപ്പം ഒറ്റപ്പെട്ട ചിലർ ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നും ഒറ്റപ്പെട്ട വ്യത്യസ്തതകളെ സംരക്ഷിക്കേണ്ട ബാധ്യത വകുപ്പുകൾക്ക് ഇല്ല , ഇവരെ സംരക്ഷിക്കെണ്ട എന്നതാണ് സർക്കാർ നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഡിജിറ്റൽ റീസർവേയോടെ കേരളത്തിനുണ്ടാവുന്നത് വലിയ നേട്ടം : മന്ത്രി കെ രാജൻ
ഡിജിറ്റൽ റീസർവെയെ പറ്റിയും അതിന്റെ എല്ലാവിധ വശങ്ങളെ പറ്റിയും കൈരളി ന്യൂസ് ഗുഡ് മോർണിംഗ് കേരളത്തിൽ വിശദീകരിക്കുകയാണ് മന്ത്രി കെ രാജൻ .
കേരളം 1966 ൽ ആണ് റീസർവേ നടപടികൾ ആരംഭിക്കുന്നത് . മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിന്റെ പ്രത്യേകത ഇവിടെ സർവേ കഴിഞ്ഞ് റീസർവേയിലേക്ക് പോയ സംസ്ഥാനമാണ് എന്നതാണ് . 1966 ൽ കഴിഞ്ഞ റീസർവേ ഇത്രയും വർഷം കഴിഞ്ഞിട്ടും 911 വില്ലേജുകളിൽ മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളൂ . കേരളത്തിലാകെ 1666 വില്ലേജുകളാണ് ഉള്ളത് . അതിൽ 911 വില്ലേജുകളിൽ മാത്രമേ ഉണ്ടായിരുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് റീസർവേ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ . അതിൽ 91 വില്ലേജുകളിൽ മാത്രമേ ഡിജിറ്റലായി അളക്കാൻ കഴിഞ്ഞിട്ടുള്ളൂ . ബാക്കിയെല്ലാം കൺവെൻഷൻ മെത്തേടിലൂടെ ആണ് ചെയ്തത് .