വ്യാജ മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച കേസില്‍ ആരോപണവിധേയയായ കെ വിദ്യയ്ക്ക് ജാമ്യം. മണ്ണാര്‍ക്കാട് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരാകണം, കേരളം വിട്ട് പോകാൻ പാടില്ല, സാക്ഷികളുമായി ബന്ധം പാടില്ല, വേറെ കേസുകളിൽ ഉൾപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് വിദ്യയ്ക്ക് ജാമ്യം അനുവദിച്ചത്.
