കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റേത് രാഷ്ട്രീയ കേസല്ല, തട്ടിപ്പ് കേസെന്ന് എം.വി ഗോവിന്ദൻമാസ്റ്റർ. സുധാരകരന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ലെന്നും തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നുണ്ടെന്നും ഗോവിന്ദൻമാസ്റ്റർ പ്രതികരിച്ചു.

അധ്യക്ഷപദവിയിൽനിന്ന് മാറിനിൽക്കാൻ തയ്യാറെന്നു സുധാകരന്റെ പ്രതികരണത്തോട് അത് കോൺഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്നും സുധാകരൻ പദവിയിൽ തുടരണോ എന്നത് കോൺഗ്രസ് തീരുമാനിക്കട്ടെ എന്നുമായിരുന്നു ഗോവിന്ദൻമാസ്റ്ററുടെ മറുപടി.
