
മോന്സണ് മാവുങ്കല്‍ കേസിലെ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെ. സുധാകരനെ കുടുക്കിയത് ഡിജിറ്റല്‍ തെളിവുകള്‍. മോന്സണ് മാവുങ്കലിനൊപ്പം സുധാകരന് അടക്കം കേസിലെ നിര്‍ണായക തെളിവുകളാണ്. മോന്സണ് മാവുങ്കല്‍ അറസ്റ്റിലാകുന്ന 2018 വരെ സുധാകരന് കൂടിക്കാഴ്ച നടത്തിയത് പന്ത്രണ്ട് തവണയാണ്. ഇക്കാര്യങ്ങളില്‍ അടക്കം ക്രൈംബ്രാഞ്ച് കൃത്യമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കൂടിക്കാഴ്ചകള്‍ സംബന്ധിച്ച് സുധാകരന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. പണം കൈപ്പറ്റിയിട്ടില്ലെന്നായിരുന്നു സുധാകരന്റെ വാദംകോടതി നിര്‍ദേശമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുധാകരനെ ജാമ്യത്തില്‍ വിട്ടിരുന്നു. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ അറസ്റ്റ് വേണ്ടിവന്നാല്‍ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.മോന്സണ് മാവുങ്കല്‍ കേസില്‍ സുധാകരനെ രണ്ടാം പ്രതിയായാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സുധാകരനെതിരെ വഞ്ചനാ കുറ്റമായിരുന്നു ക്രൈംബ്രാഞ്ച് ചുമത്തിയിരുന്നത്. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. മോന്സണ് കേസിലെ പരാതിക്കാര്‍ മുഖ്യമന്ത്രിക്കടക്കം നല്കിയ പരാതിയില്‍ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. പിന്നാലെ മോന്‍സണിന്റെ വീട്ടില്‍ കെ. സുധാകരന് എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു. മോന്സണ് മാവുങ്കലിന് പണം കൈമാറാനെത്തിയ ഘട്ടത്തില്‍ കെ. സുധാകരന് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
