
വയനാട്ടിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി സുരേഷ് ചന്ദ്രന് അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കല്‍പ്പറ്റ സഹകരണ ബാങ്ക് പ്രസിഡന്റും കല്‍പ്പറ്റ നഗരസഭയിലെ മുന്‍ ജനപ്രതിനിധിയുമായിരുന്നു.സി പി ഐ ജില്ലാ സെക്രട്ടറിയായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.സാംസ്കാരിക സാമൂഹിക മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു.സംസ്കാരം കല്‍പ്പറ്റ മുന്‍സിപ്പല്‍ പൊതു ശ്മശാനത്തില്‍ നാളെ രാത്രി എട്ടുമണിക്ക്.
