
വയനാട് വാളാട് സ്വദേശിനിയായ യുവതി ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഡനത്തിനിരയായ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രതിഷേധം നാളെ. മന്ത്രവാദം നടന്ന കൂളിവയലിലെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തും.ആരോപണവിധേയര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടും. അന്ധവിശ്വാസത്തിനെതിരെയുള്ള പ്രചാരണത്തിന്റേയും ഭാഗമായാണ് പ്രതിഷേധം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു.ഭര്‍തൃ മാതാവിന്റെ മന്ത്രവാദത്തെ എതിര്‍ത്തതോടെ ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് വിധേയമായതായി യുവതി വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് ഇക്ബാല്‍, ഭര്‍തൃമാതാവ് ആയിഷ ഇവരുടെ ബന്ധുക്കളായ ഷഹര്ബാന്, ഷമീര്‍ എന്നിവര്‍ക്കെതിരെയായിരുന്നു യുവതി പനമരം പൊലീസില്‍ പരാതി നല്‍കിയത്.
