പുനര്‍ജനി തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പുനര്‍ജനിയുടെ ഭാഗമായി വിദേശത്ത് ഫണ്ട് പിരിച്ചത് നിയമം ലംഘിച്ചാണെന്ന് വ്യക്തമായി. ക്രമക്കേടില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ വിജിലന്‍സ് സംഘം പറവൂരിലെത്തും.

കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫണ്ട് വെട്ടിപ്പിലെ ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ വരുന്നുണ്ട്.
