പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെ ന്യായീകരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മോൻസൺ മാവുങ്കൽ ശത്രുവല്ലെന്നും , അയാൾക്ക് കുറ്റബോധമുണ്ട്, മാപ്പ് പറഞ്ഞതോടെ എല്ലാ പ്രശ്നവും തീർന്നു എന്നും കെ സുധാകരൻ പറഞ്ഞു.

അതോടൊപ്പം ഏൽപ്പിച്ച കാര്യമെല്ലാം മോൻസൺ ചെയ്തു തന്നു എന്നും ഗോവിന്ദൻ മാസ്റ്റർക്ക് ദൈവം മറുപടി നൽകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. പോക്സോ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച പ്രതി കൂടിയാണ് മോൻസൺ മാവുങ്കൽ.
.
