ശബരിമലയിൽ ഭണ്ഡാരത്തിൽ നിക്ഷേപിച്ച സ്വർണം മോഷ്ടിച്ച ദേവസ്വം ബോർഡ് ജീവനക്കാരനെ ദേവസ്വം വിജിലൻസ് പിടികൂടി. ഏറ്റുമാനൂർ കുടമാളൂർ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജി കുമാറാണ് പിടിയിലായത്. സംഭവത്തിൽ പമ്പ പൊലീസ് കേസെടുത്തു.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി സ്വീകരിച്ചത്.