വ്യാജ പുരാവസ്തു തട്ടിപ്പുകേസ്; സുധാകരനെതിരെ ശക്തമായ തെളിവുകള്‍

Spread the love

വ്യാജ പുരാവസ്തു തട്ടിപ്പുകേസില്‍ മാന്‍സണ്‍ മാവുങ്കലിനൊപ്പം കെ പി സി സി അധ്യക്ഷന്റെ പങ്കും വെളിപ്പെടുന്ന ശക്തമായ തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം. നിലവില്‍ ലഭ്യമായ മൊഴികളും രേഖകളും സുധാകരനെ ചോദ്യം ചെയ്യാന്‍ പര്യാപ്തമാണെന്ന് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ തീരുമാനത്തിന് ശേഷം നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.

മോന്‍സനണും സുധാകരനും തമ്മില്‍ നടത്തിയ കൂടികാഴ്ച അടക്കമുള്ള തെളിവുകളും മൊഴികളും അന്വേഷണ സംഘം പരിശോധിച്ചു കഴിഞ്ഞു. സുധാകരനെ ചോദ്യം ചെയ്യാന്‍ ഈ തെളിവുകള്‍ പര്യാപ്തമാണെന്ന് ആണ്‌ക്രൈം ബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തല്‍. അടുത്ത ദിവസം ജയിലിലെത്തി മോണ്‍സനെ ചോദ്യം ചെയ്യും.

സുധാകരനെതിരെ ലഭ്യമായ തെളിവുകളുടെ ആധികാരികത ഉറപ്പിക്കാന്‍ കൂടിയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഈ നീക്കം. എന്നാല്‍ സുധാകരനെ രക്ഷ തീര്‍ക്കാന്നുള്ള ബോധപൂര്‍വ്വ ശ്രമമാണ് മോന്‍സണ്‍ന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് വ്യക്തം. അടുത്തിടെ സുധാകരന്റെ അടുപ്പക്കാരനും യൂത്ത് കോണ്‍. നേതാവുമായ കൊച്ചി ഇരുമ്പനം സ്വദേശി എബിന്‍ എബ്രഹാം, പരാതിക്കാരെ സ്വാധീനിക്കാന്‍ നടത്തിയ കൂടികാഴ്ചയുടെ വിവരങ്ങളും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്. ദ്യശ്യങ്ങള്‍ പരിശോധിച്ച ശേഷം എബിനെയും അന്വേഷണ സംഘം വിളിച്ചു വരുത്തിയേക്കും. 23 ന് ആണ് സുധാകരനെ ചോദ്യം ചെയ്യുക. നിലവില്‍ ബുധനാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതു വരെ നിയമ നടപടികളിലേക്ക് കടക്കേണ്ടെന്നാണ് തീരുമാനം.

Leave a Reply

Your email address will not be published.