വീണ്ടും ബ്ലേഡ് മാഫിയ; പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു

Spread the love

പാലക്കാട്‌ കല്ലേപ്പുള്ളിയിൽ പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് ഗ്രഹനാഥൻ ആത്മഹത്യ ചെയ്തതായി കുടുംബം. കല്ലേപ്പുള്ളി സ്വദേശി സികെ സുരേന്ദ്രനാഥാണ് ആത്മഹത്യ ചെയ്തത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് പാലക്കാട്‌ കല്ലേപ്പുള്ളി സ്വദേശി സുരേന്ദ്രനാഥിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പലിശക്കാരിൽ നിന്ന് 10 ലക്ഷത്തോളം രൂപ സുരേന്ദ്രനാഥ്‌ വാങ്ങിയിരുന്നു. ഇവരുടെ ഭീഷണിയിൽ വലിയ മനോവിഷമത്തിലായിരുന്നു സുരേന്ദ്രനാഥ്‌ ആത്മഹത്യ ചെയ്തതെന്ന് ഭാര്യ പറഞ്ഞു.

Leave a Reply

Your email address will not be published.