തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. വിതുര ചായം സ്വദേശിയായ സജിനെയാണ് രാവിലെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പനവൂർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയാണ് സജിൻ. സംഭവത്തിൽ വിതുര പൊലീസ് കേസെടുത്തു. ആത്മഹത്യയ്ക്ക് കാരണം വ്യക്തമല്ല.
