മോന്‍സനും കെ സുധാകരനും ഉള്‍പ്പടെ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ പരാതിക്കാര്‍ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകും. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം നിര്‍ദേശിച്ചതനുസരിച്ചാണ് പരാതിക്കാര്‍ ഇന്ന് കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകുന്നത്. മോന്‍സനില്‍ നിന്ന് കെ സുധാകരന് പണം വാങ്ങിയെന്ന ആരോപണം സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറും

സിആര്‍പിസി 41 എ വകുപ്പുപ്രകാരമാണ് കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
