ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ ട്രെയിൻ അപകടങ്ങൾ തുടർക്കഥയാവുന്നു. മധ്യപ്രദേശിലെ ജബല്പൂരില് എല്‍പിജിയുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ജബല്‍പൂരിലെ ഗ്യാസ് ഫാക്ടറിയിലേക്ക് പോയ എല്‍പിജി ഗുഡ്സ് ട്രെയിന്റെ രണ്ട് ബോഗികളാണ് അപകടത്തില്‍പ്പെട്ടത്.

ഷാപുര ഭിട്ടോണി സ്റ്റേഷനിലെ ഭാരത് പെട്രോളിയം ഡിപ്പോയ്ക്ക് സമീപമാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥര്‍ രാത്രി വൈകിയും സ്ഥലത്തെത്തിയിട്ടുണ്ട്.
