
ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീർ ന്യൂയോർക്കിലെ ലോക കേരള സഭാ സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. ന്യൂയോർക്കിന്റേയും കേരളത്തിന്റേയും അടയാളങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള മനോഹരമായ സുവനീറിൻ്റെ കവർ ഡിസൈൻ ചെയ്തിരിക്കുന്നത് സൈനുൽ ആബിദാണ്. ചടങ്ങിൽ മലയാളം കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ടി.ആർ അജയനും പങ്കെടുക്കും.അതേ സമയംലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ശനിയാഴ്ച രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖരും ലോക കേരള സഭാ അംഗങ്ങളും ചീഫ് സെക്രട്ടറി വി പി ജോയി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
