കൊല്ലത്ത് ബാറിന് മുന്നിൽവെച്ച് നടന്ന കൊലപാതക കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടതിനെ തുടർന്ന് കൊല്ലപ്പെട്ട യുവാവിന്റെ അമ്മ വിധിയറിഞ്ഞ് കുഴഞ്ഞ് വീണു. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കുംഭാഗം ഈസ്റ്റ് വില്ലേജിൽ തുരുത്തിൽ പുരയിടം വീട്ടിൽ ശാന്തയാണ് കുഴഞ്ഞു വീണത്.

