രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്നും വിഷമഘട്ടത്തിൽ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്.

ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 7:20 നാണ് രാജ്യത്തെ നടുക്കിക്കൊണ്ട് ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 280 പേർ മരിച്ചതായും ആയിരത്തോളം ആളുകൾക്ക് പരുക്കേറ്റതായിട്ടുമാണ് ഒടുവിൽ പുറത്ത് വരുന്ന വിവരങ്ങൾ. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ദുരന്തനിവാരണ സേന, എയര്‍ഫോഴ്സ്, ഫയര്‍ഫോഴ്സ്, പൊലീസ് എന്നിവരോടൊപ്പം നാട്ടുകാരും ചേര്‍ന്ന് രക്ഷാദൗത്യം തുടരുകയാണ്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവര്‍ അപകട സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഷാലിമാർ ചെന്നൈ എക്സ്പ്രസും (കോറമണ്ഡൽ എക്സ്പ്രസ് ) ഗുഡ്സ് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. ബഹനഗർ സ്റ്റേഷനിൽ വെച്ചാണ് അപകടം നടന്നത്. പാളം തെറ്റിയ ബോഗികള്‍ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂര്‍ ഹൗറ ട്രെയിനും വന്നിടിച്ചു. ഒടുവിൽ ലഭിക്കുന്ന (11.03 AM) റിപ്പോർട്ട് പ്രകാരം 280 പേർ മരിച്ചു എന്നാണ് വ്യക്തമാകുന്നത്.ആയിരത്തോളം ആളുകൾക്ക് പരുക്കുപറ്റി.
