സ്കൂൾ കിണറിലെ ചെളി നീക്കാൻ ഉള്ളിലിറങ്ങി അധ്യാപികമാർ; അഭിനന്ദിച്ച് മന്ത്രി വി.ശിവന്‍കുട്ടി

Spread the love

സ്കൂളിലെ കിണർ വൃത്തിയാക്കാൻ ജോലിക്ക് ആളെ ലഭിക്കാതെ വന്നപ്പോള്‍ ജോലി സ്വയം ഏറ്റെടുത്ത്  ബാലുശ്ശേരി എരമംഗലം ജി എൽ പി എസ്സിലെ അധ്യാപികമാര്‍. സിൽജ ടീച്ചറും ധന്യ ടീച്ചറുമാണ് വൃത്തിയാക്കാന്‍ കിണറിനുള്ളിലിറങ്ങിയത്. ഇരുവരെയും അഭിനന്ദിച്ച് മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തി. അഭിനന്ദനമർഹിക്കുന്ന സേവനമാണ് ഇരുവരുടേതുമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പ്രവേശനോത്സവത്തിന്റെ തലേദിവസമാണ് ഒരു തുള്ളി വെള്ളമില്ലാതെ മണ്ണും ചെളിയും നിറഞ്ഞ കിണർ വൃത്തിയാക്കാൻ അധ്യാപികർ തന്നെ മുന്നിട്ടിറങ്ങിയത്. പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾക്കായി ബുധനാഴ്ച്ച സ്കൂളിലെത്തിയപ്പോഴാണ് കിണറ്റിൽ വെള്ളമില്ലെന്നത് അധ്യാപകർ ശ്രദ്ധിച്ചത്.കിണർ വൃത്തിയാക്കാൻ പലരേയും വിളിച്ചെങ്കിലും ആരേയും കിട്ടിയില്ല. വെള്ളമില്ലാതെ എന്ത്‌ ചെയ്യുമെന്ന് അറിയാതെ നിന്നപ്പോ‍ഴാണ് അധ്യാപികമാർ സന്നദ്ധരായത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഇവരാണ് ശുചീകരണ ദൗത്യത്തിന്റെ ഭാഗമായി ബാലുശ്ശേരി എരമംഗലം ജി എൽ പി എസിൽ കിണറിലെ ചളി നീക്കാൻ ഇറങ്ങിയ അധ്യാപികമാർ. സിൽജ ടീച്ചറും ധന്യ ടീച്ചറും..
സേവന ദൗത്യത്തിൽ ഇരുവരും അഭിനന്ദനം അർഹിക്കുന്നു…

Leave a Reply

Your email address will not be published.