പത്തു ദിവസം നീണ്ട ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ സൗദി ബഹിരാകാശ യാത്രികരായ റയാന ബര്‍നവിയും അലി അല്‍ഖര്‍നിയും ഭൂമിയില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ ഫ്ളോറിഡ പാന്‍ഹാന്‍ഡില്‍ നിന്ന് അല്‍പ്പം അകലെ മെക്സിക്കോ ഉള്‍കടലിലേക്കാണ് ഇരുവരും പറന്നിറങ്ങിയത്. സൗദി അറേബ്യക്കും അറബ് ലോകത്തിനും പുതിയ ചരിത്രം സമ്മാനിച്ചാണ് ഇരുവരും ദൗത്യം പൂര്‍ത്തിയാക്കിയത്.
ആദ്യ അറബ് വനിത യാത്രിക റയാന ബര്‍ണവിയും അലി അല്‍ഖര്‍നിയുമടങ്ങുന്ന സംഘമാണ് ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. സഞ്ചാരികളായ പെഗ്ഗി വിറ്റ്സണും, ജോണ്‍ ഷോഫ്നറും ഒപ്പമുണ്ടായിരുന്നു
ഇത് സൗദിയുടെയും അറബ് ലോകത്തിന്റെയും പുതിയ ചരിത്രമാണെന്നും ഇരുവരും പറഞ്ഞു. യാത്രയിലായിരിക്കെ ഇരുപതോളം ശാസ്ത്രീയ പരീക്ഷണങ്ങളും ഇവര്‍ സംഘടിപ്പിച്ചു. ബഹിരാകാശത്ത് കഴിയവേ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി നേരിട്ട് ആശയസംവാദം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.