തുലാവർഷ കാലാവസ്ഥ എത്തുന്നതിനു മുന്നോടിയായി തന്നെ പച്ചക്കറികളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക അതിലൂടെ ഉൽപാദന അളവ് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ വിഷ രഹിത പച്ചക്കറി ഉൽപാദനത്തിൽ സ്വാശ്രയത്വം നേടിയെടുക്കാൻ അരുവിക്കര ഗ്രാമപഞ്ചായത്തിൽ വിപുലമായ ജനകീയ പദ്ധതിക്ക് തുടക്കമായി. ഇതിലേക്കായി അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ കർഷക കൂട്ടായ്മയായ കർഷക സേവന കേന്ദ്രവും അരുവിക്കര ഗ്രാമപഞ്ചായത്തും കൃഷി മൃഗസംരക്ഷണ ഡിപ്പാർട്ട്മെന്റുകളും സംയുക്തമായി സമഗ്ര ജനകീയ പദ്ധതിക്ക് രൂപം നൽകി.പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണയോഗം കഴിഞ്ഞ ദിവസം അരുവിക്കരയിൽ ഉദ്ഘാടനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published.