രാജ്യത്ത് 2000 രൂപ വ്യാജ നോട്ടുകളേക്കാൾ കൂടുതൽ 500 രൂപ വ്യാജനെന്ന് കണക്കുകൾ; റിപ്പോർട്ട് പുറത്തുവിട്ട് ആർബിഐ..

Spread the love

രാജ്യത്ത് 2000 രൂപ നോട്ടുകളേക്കാൾ കൂടുതൽ വ്യാജ 500 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ ദിവസമാണ് ആർബിഐയുടെ വാർഷിക റിപ്പോർട്ട് പുറത്തുവന്നത്. 2000 നോട്ടുകളേക്കാൾ കൂടുതൽ വ്യാജ 500 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 2000 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം കണ്ടെത്തിയ 13,604 നോട്ടുകളിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ ഇത് 9,806 ആയി കുറഞ്ഞു. എന്നാൽ
ബാങ്കിംഗ് സംവിധാനം വഴി കണ്ടെത്തിയ വ്യാജ 500 രൂപ നോട്ടുകളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 14.6% വർധിച്ചാതായി റിപ്പോർട്ടിൽ പറയുന്നു. 10, 100 രൂപയുടെ കള്ളനോട്ടുകൾ യഥാക്രമം 11.6%, 14.7% വും ആയി കുറഞ്ഞു. 2022-23 കാലയളവില്‍ ബാങ്കിംഗ് മേഖലയില്‍ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ (എഫ്‌ഐസിഎന്‍) 4.6 ശതമാനം റിസര്‍വ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് തിരിച്ചറിഞ്ഞത്.

Leave a Reply

Your email address will not be published.