എറണാകുളത്ത് ഇറച്ചി വെട്ട് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി..

Spread the love

എറണാകുളം കൂത്താട്ടുകുളത്ത് ഇറച്ചി വെട്ട് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം അമ്പൂരി സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. കൊലപാതകമാണെന്ന് സംശയത്തെത്തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയെ പൊലീസ് പിടികൂടി.

ബുധനാഴ്ച്ച രാവിലെയാണ് അമ്പൂരി സ്വദേശിയായ രാധാകൃഷ്ണനെ കൂത്താട്ടുകുളത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തില്‍ ക്ഷതമേറ്റ പാടുകളുണ്ട്. ചെവിയ്ക്കു പിന്നില്‍ മുറിവുള്ളതായും പൊലീസ് കണ്ടെത്തി. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.ഇറച്ചിവെട്ടുതൊഴിലാളിയായ രാധാകൃഷ്ണനോടൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയെ സംഭവത്തിനു ശേഷം കാണാതായിരുന്നു.എന്നാല്‍ തെങ്കാശി സ്വദേശി അര്‍ജുനെ പോലീസ് തമിഴ്‌നാട്ടില്‍ നിന്നു പിടികൂടുകയായിരുന്നു.ഇയാളെ വിശദമായി ചോദ്യം ചെയ്യും.കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അര്‍ജുന്റെ അറസ്റ്റ് രേഖപ്പെടുത്തും.

Leave a Reply

Your email address will not be published.