
23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ലിബിയന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു. 2015ല്‍ 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരുടെ തലയറുത്തവരാണ് ഈ ഭീകരര്‍ 14 പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഒരാള്‍ക്ക് 12 വര്‍ഷം തടവും ആറു പേര്‍ക്കു പത്തു വര്‍ഷവും കോടതി വിധിച്ചു. ടിപ്പോളിയിലെ കൊറിന്ത്യ ഹോട്ടലില്‍ ഐഎസ് നടത്തിയ ആക്രമണത്തിലും ഒന്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു.കിഴക്കന്‍ ലിബിയയിലെ ബെന്‍ഗാസി, ദെര്‍ണ, അജ്ദാബിയ എന്നീ പ്രവിശ്യകള്‍ പിടിച്ചെടുത്ത ഐഎസ് മധ്യ തീര നഗരമായ സിര്‍തേയും വൈകാതെ നിയന്ത്രണത്തിലാക്കി.
