പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ എസ്ബിഐയില്‍ ഇതുവരെ എത്തിയത് 17,000 കോടിയുടെ 2000 രൂപ നോട്ടുകള്‍

Spread the love

റിസര്‍വ് ബാങ്ക് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എസ്ബിഐയില്‍ ഇതുവരെ എത്തിയത് 17,000 കോടിയുടെ 2000 രൂപ നോട്ടുകള്‍. ബാങ്ക് ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാരയാണ് ഇക്കാര്യം അറിയിച്ചത്. ലഭിച്ചതില്‍ 14,000 കോടി രൂപയുടെ 2000 നോട്ടുകള്‍ നിക്ഷേപമായാണ് എത്തിയത്. 3000 കോടിയുടെ 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കപ്പെട്ടെന്നും എസ്ബിഐ ചെയര്‍മാന്‍ അറിയിച്ചു.

മെയ് 23നാണ് രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന പ്രഖ്യാപനം വന്നത്. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഒരു തവണ 2000 രൂപയുടെ 20 നോട്ടുകളാണ് മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ ആകുക. ഒരു ദിവസം എത്ര തവണ വേണമെങ്കിലും ഒരാള്‍ക്ക് 2000 രൂപ നോട്ടുകള്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാം.

എസ്ബിഐയില്‍ മാത്രമാണ് ഒരാഴ്ചയ്ക്കിടെ 17,000 കോടിയുടെ നോട്ടുകള്‍ എത്തിയത്. ഇത് വിപണിയുടെ 20 ശതമാനം മാത്രമാണെന്ന് എസ്ബിഐ ചെയര്‍മാന്‍ വ്യക്തമാക്കി. നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് അക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.