ഫ്രഞ്ച് ഓപ്പൺ വനിത സിംഗിൾസ്: സബലെങ്കയ്ക്ക് കൈ കൊടുക്കാതെ കോസ്റ്റ്യുക്കിന്റെ പ്രതിഷേധം

Spread the love

ഫ്രഞ്ച് ഓപ്പൺ വനിത സിംഗിൾസ് മത്സരശേഷം ബെലറൂസിയൻ താരം അരീന സബലെങ്കയ്ക്ക് കൈ കൊടുക്കാതെ യുക്രെയ്ൻ താരംമാർട്ട കോസ്റ്റ്യുക്ക്. ബെലറൂസിയൻ താരങ്ങൾക്ക് കൈ കൊടുക്കില്ല നിലപാട് കോസ്റ്റ്യുക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യയുടെ ‍യുക്രെയ്ൻ അധിനിവേശത്തെ ബെലറൂസ് പിന്തുണക്കുന്നതിനെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു തീരുമാനം താരം സ്വീകരിച്ചത്.

എന്തുകൊണ്ടാണ് അവർ ഞങ്ങൾക്ക് ഹസ്തദാനം തരാത്തത് എന്ന കാര്യം തനിക്ക് മനസ്സിലായി. അവർ കൈ തന്നാൽ, യുക്രെയ്നിയൻ ഭാഗത്തുനിന്ന് അവർക്ക് എന്ത് സംഭവിക്കുമെന്ന് തനിക്ക് ചിന്തിക്കാൻ കഴിയും കഴിയും. ഇത് തന്നോടുള്ള വ്യക്തിപരമായ വിരോധം കൊണ്ടല്ല എന്ന് തനിക്കറിയാം. നമുക്ക് എങ്ങനെയാണ് യുദ്ധത്തെ പിന്തുണക്കാൻ കഴിയും? സാധാരണക്കാർ ഒരിക്കലും അതിനെ പിന്തുണക്കില്ല എന്ന് സബലെങ്ക മത്സരശേഷം പ്രതികരിച്ചു പറഞ്ഞു. യുദ്ധത്തിനെതിരെ ശക്തവും വ്യക്തിപരവുമായ നിലപാട് എടുക്കാൻ സബലെങ്ക മുന്നോട്ടുവരണമെന്ന് കോസ്റ്റ്യുക്കും അഭ്യർത്ഥിച്ചു. സബലെങ്കയോട് 6-3, 6-2ന് തോറ്റശേഷമായിരുന്നു കോസ്റ്റ്യുക്കിന്റെ പ്രതിഷേധം.

Leave a Reply

Your email address will not be published.