സവര്‍ക്കര്‍ ദിനത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിന് തുടക്കമായി. പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. തുടര്‍ന്ന് സ്വര്‍ണച്ചെങ്കോല്‍ സ്പീക്കറുടെ ഇരിപ്പിടത്തോടുചേര്‍ന്ന് സ്ഥാപിച്ചു.
ചെങ്കോല്‍ സ്ഥാപനത്തിന് ശേഷം ഫലകവും അനാച്ഛാദനം ചെയ്തു. സര്‍വ്വമത പ്രാര്‍ത്ഥനയും നടന്നു. കനത്ത സുരക്ഷയിലാണ് ചടങ്ങുകള്‍ നടന്നത്. രാവിലെ ഏഴരയോടെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന നടന്ന പൂജകളില്‍ മോദി പങ്കെടുക്കുത്തു.
രണ്ട് ഘട്ടമായി നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്രടപതിക്കും ഉപരാഷ്രടപതിക്കും ക്ഷണമില്ല. ഹിന്ദുമതാചാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം രാവിലെ ഒമ്പതരയോടെ ചടങ്ങുകള്‍ സമാപിച്ച് ഉച്ചക്ക് 12ന് ദേശീയഗാനത്തോടെ രാണ്ടാംഘട്ടത്തിന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെയും ഉപരാഷ്ട്രപതി ജഗ്-ദീപ് ധന്‍ഖറിന്റെയും സന്ദേശങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ വായിക്കും. തുടര്‍ന്ന് സ്പീക്കര്‍ സംസാരിക്കും.
മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം പ്രത്യേകം അലങ്കരിച്ച പന്തലിലാണ് പൂജ ചടങ്ങുകള്‍ നടന്നത്. സന്ന്യാസിമാരുടെ അകമ്പടിയോടെയാണ് മോദി ചെങ്കോലുമായി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെത്തിയത്. ചടങ്ങില്‍ തമിഴ്‌നാട് ശൈവമഠങ്ങളിലെ പുരോഹിതര്‍, ചെങ്കോല്‍ നിര്‍മ്മിച്ച വുമ്മിടി ബങ്കാരു ജുവലേഴ്‌സ്, മന്ദിര നിര്‍മ്മാണത്തിലേര്‍പ്പെട്ടവര്‍ എന്നിവരെ ആദരിക്കും. ന്ദര്‍ശിക്കും.
തുടര്‍ന്ന് മന്ദിരനിര്‍മാണത്തെക്കുറിച്ചുള്ള രണ്ട് ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് 75രൂപയുടെ പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കും. മന്ദിരത്തിന്റെ നിര്‍മാണം നിര്‍വഹിച്ച ടാറ്റാ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റയും രൂപകല്‍പ്പന ചെയ്ത ബിമല്‍ പട്ടേലും അതിഥികളായെത്തും. 1. 30ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ ചടങ്ങുകള്‍ സമാപിക്കും.
കൈ