തുടർച്ചയായി അപകടം; നിർണായക തീരുമാനമായി വ്യോമസേന…

Spread the love

തുടർച്ചയായി യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെടുന്നതിനെ തുടർന്ന് മിഗ് 21 ൻ്റെ സേവനം നിർത്തിവെച്ച് വ്യോമസേന.ഒരുകാലത്ത് വ്യോമസേനയുടെ അഭിമാന യുദ്ധ സന്നാഹങ്ങളിൽ ഒന്നായിരുന്നു സിംഗിള്‍ എഞ്ചിന്‍ മള്‍ട്ടിറോള്‍ ഫൈറ്റര്‍/ഗ്രൗണ്ട് അറ്റാക്ക് യുദ്ധവിമാനമായ മിഗ് 21.

രാജസ്ഥാനിൽ മിഗ് 21 വിമാനം തകർന്നതിനെ തുടർന്ന് പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയാകുംവരെ മിഗ് 21 വിമാനത്തിന്റെ സേവനം നിർത്തിവെക്കാനാണ് വ്യാേമസേനയുടെ തീരുമാനം. വിമാനം തകർന്നു വീഴാൻ കാരണം അന്വേഷണത്തിൽ വ്യക്തമാകുന്നത് വരെ മിഗ് 21 വിമാനങ്ങളുടെ സേവനം നിർത്തിവെക്കുന്നു എന്നാണ് പ്രതിരോധമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

രാജസ്ഥാനിലെ ദാബ്‌ലിയിലെ ഹനുമാന്‍ഘട്ടില്‍ മേയ് 8ന്, വീടിന് മുകളിലേക്ക് മിഗ്21 യുദ്ധവിമാനം തകർന്നു വീണ് നാലുപേർ മരിച്ചിരുന്നു. സുരത്ഘഡില്‍ നിന്നു പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് പുതിയ വാർത്തകൾ പുറത്ത് വരുന്നത്.

Leave a Reply

Your email address will not be published.